ADVERTISEMENT

ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് ബോധവൽകരണം നടത്തുകയെന്ന ലക്ഷ്യത്തോടെ സൈബർ സുരക്ഷാവിദഗ്ധരായ ടെക് ബൈ ഹേർട്ട് നയിക്കുന്ന ‘കേരള ഹാക്ക് റൺ’ ഇടുക്കിയിൽ. ഇടുക്കി ഗവ. എൻജിനീയറിങ് കോളജ്, തൊടുപുഴ ന്യൂമാൻ കോളജ് എന്നിവിടങ്ങളിൽ ഹാക്ക് റണ്ണിന്റെ ഭാഗമായി സൈബർ സുരക്ഷയും എത്തിക്കൽ ഹാക്കിങ്ങും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. മനോരമ ഓൺലൈനാണ് ഡിജിറ്റൽ മീഡിയ പാർട്‌ണർ.

തൊടുപുഴ ന്യൂമാൻ കോളജിൽ കേരള ഹാക്ക് റൺ പൊലീസ് സബ് ഇൻസ്പെക്ടർ പി.എം.റസീഖ് ഉദ്ഘാടനം ചെയ്യുന്നു.
തൊടുപുഴ ന്യൂമാൻ കോളജിൽ കേരള ഹാക്ക് റൺ പൊലീസ് സബ് ഇൻസ്പെക്ടർ പി.എം.റസീഖ് ഉദ്ഘാടനം ചെയ്യുന്നു.

ഗവ. എൻജിനീയറിങ് കോളജിൽ സൈബർ സുരക്ഷ വിദഗ്ധനും സൈബർ ഫൊറൻസിക് സെക്യൂരിറ്റി അനലിസ്റ്റുമായ ആസാദ് ബാബു സെമിനാർ നയിച്ചു. തൊടുപുഴ ന്യൂമാൻ കോളജിൽ തൊടുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ പി.എം.റസീഖ് ഹാക്ക് റൺ ഉദ്ഘാടനം ചെയ്തു. ആസാദ് ബാബു സെമിനാറിന് നേതൃത്വം നൽകി.

കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന കേരള ഹാക്ക് റൺ യാത്ര ഫെബ്രുവരി 12ന് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് കാൽലക്ഷത്തോളം കോളജ്, സ്കൂൾ വിദ്യാർഥികൾക്കും അധ്യാപകർക്കുമിടയിൽ അവബോധം വളർത്തുകയും വിവരസാങ്കേതിക സുരക്ഷാപരിജ്ഞാനം ലഭ്യമാക്കുകയുമാണ് യാത്രയുടെ ലക്ഷ്യം. അഞ്ചു സോണുകളിലായി അൻപതോളം കോളജുകളിൽ ഹാക്ക് റൺ പര്യടനം നടത്തും. കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന കേരള ഹാക്ക് റൺ മാർച്ച് ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും. വർക്ക് ഷോപ്പുകളും വിദഗ്ധർ നയിക്കുന്ന ചർച്ചാ സെഷനുകളും പ്രദർശനങ്ങളും ചോദ്യോത്തരവേളകളും യാത്രയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com