പടയപ്പ വീണ്ടും റോഡിലിറങ്ങി; ഗതാഗതം തടസ്സപ്പെടുത്തി
Mail This Article
×
മൂന്നാർ ∙ കാട്ടാന പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. റോഡിലിറങ്ങിയ പടയപ്പയും സംഘവും രണ്ടു തവണ ഗതാഗതം തടസ്സപ്പെടുത്തി.മൂന്നാർ - സൈലന്റ് വാലി റോഡിൽ കുട്ടിയാർവാലിയിലെ ജനവാസ മേഖലയിലാണ് തിങ്കൾ രാത്രിയിൽ ആദ്യം ഇറങ്ങിയത്. ജനവാസ മേഖല വഴി നടന്ന ശേഷം പ്രധാന റോഡിലിറങ്ങിയ പടയപ്പ അര മണിക്കൂർ നേരം ഗതാഗതം തടസ്സപ്പെടുത്തി. വനം വകുപ്പ് ദ്രുതകർമ സേനയെത്തി തുരത്തി.ഇന്നലെ പുലർച്ചെ മാട്ടുപ്പെട്ടി കുട്ടിയാറിനു സമീപമുണ്ടായിരുന്ന ആറ് ആനകളൊടൊപ്പം വീണ്ടും പടയപ്പ കുട്ടിയാർവാലിയിലെത്തി. ജനവാസ മേഖലയിൽ കറങ്ങി നടന്ന ശേഷം റോഡിലിറങ്ങി പത്തു മിനിറ്റ് ഗതാഗതം തടസ്സപ്പെടുത്തി. വിവരമറിഞ്ഞെത്തിയ ദ്രുതകർമസേന ആനകളെ കാട്ടിലേക്ക് തുരത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.