+2 ന് ശേഷം ഇനിയെന്ത് ? കരിയർ ഗൈഡൻസ് സെഷനുമായി മനോരമ ഹൊറൈസൺ കട്ടപ്പനയിലേക്ക്

Mail This Article
ഉപരിപഠനത്തിനായി എത് കോഴ്സ് തിരഞ്ഞെടുക്കും എന്നുള്ളത് വിദ്യാർഥികളെയും അതുപോലെ തന്നെ അവരുടെ മാതാപിതാക്കളെയും ആശങ്കപ്പെടുത്തുന്ന ഒരു ചോദ്യമാണ്. തങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കും അതുപോലെതന്നെ തൊഴിൽ സാധ്യതയുള്ളതുമായ കോഴ്സ് തിരഞ്ഞെടുക്കുക എന്നുള്ളത് അത്രമേൽ പ്രധാനമാണ് . ഈ ആശങ്കകൾക്ക് പരിഹാരമെന്നവണ്ണം ഒരു സൗജന്യ കരിയർ ഗൈഡൻസ് സെഷനുമായി മനോരമ ഹൊറൈസൺ. കേരളത്തിലെ പ്രമുഖ എൻജിനീയറിങ് കോളജുകളിലൊന്നായ എം.ബി.സി. കോളജ് പീരുമേടിന്റെ സഹകരണത്തോടെയാണ് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് സെഷൻ ഒരുക്കുന്നത്.
പ്രശസ്‌ത കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ പി.എൽ. ജോമി ആണ് ക്ലാസ് നയിക്കുന്നത്. പ്ലസ് 2 ന് ശേഷമുള്ള ഉപരിപഠന സാധ്യതകളെപ്പറ്റി വിദ്യാർഥികളിൽ വ്യക്തമായ അവബോധമുണ്ടാക്കുകയാണ് ക്ലാസ് വഴി ലക്ഷ്യംവെക്കുന്നത്. ഈ വരുന്ന 27 ന് ശനിയാഴ്ച കട്ടപ്പനയിലെ കേജീസ് ഹിൽടൗൺ ഹോട്ടലിൽവെച്ച് രാവിലെ 10 മുതൽ 12 വരെയാണ് ക്ലാസ് നടക്കുന്നത് . ഈ സൗജന്യ ക്ലാസിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക. https://forms.gle/9sNxi5W41JCy9Fq26 . കൂടുതൽ വിവരങ്ങൾക്കായി വിളിക്കു : 8138901091