ADVERTISEMENT

മൂന്നാർ∙ പത്തു ദിവസത്തെ ഇടവേളയ്ക്കുശേഷം പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി. ബുധൻ രാത്രി 8ന് ആണ് പടയപ്പ എന്ന കാട്ടാന ആദ്യം കുട്ടിയാർവാലിയിലെ ജനവാസ മേഖലയിലിറങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ദ്രുതകർമസേനാംഗങ്ങൾ (ആർആർടി) പടയപ്പയെ കാട്ടിലേക്ക് ഓടിച്ചു. എന്നാൽ രാത്രി 10ന് വീണ്ടും പടയപ്പ മാട്ടുപ്പെട്ടിക്ക് സമീപമുള്ള കുട്ടിയാറിലെ തൊഴിലാളി ലയങ്ങൾക്ക് സമീപമെത്തി. 

തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം സ്ഥലത്തെത്തി പടയപ്പയെ സമീപത്തെ കാട്ടിലേക്ക് ഓടിച്ചു. കഴിഞ്ഞ 10 ന് രാത്രിയിൽ മാട്ടുപ്പെട്ടി ഡാമിനു സമീപമിറങ്ങിയ പടയപ്പ പിന്നീട് വനത്തിനുളളിലായിരുന്നു.ബുധനാഴ്ചണ് വീണ്ടും ജനവാസ മേഖലയിലിൽ മടങ്ങിയെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com