ADVERTISEMENT

കട്ടപ്പന∙ കാഞ്ചിയാർ പഞ്ചായത്ത് പരിധിയിലെ കോവിൽമല പാമ്പാടിക്കുഴി, മറ്റപ്പള്ളിക്കവല തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനയിറങ്ങുന്നത് ഭീതി പരത്തുന്നു. പാമ്പാടിക്കുഴിയിൽ എത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. ചിലരുടെ വീടുകൾക്കു സമീപം വരെ കാട്ടാനകൾ എത്തി. പാമ്പാടിക്കുഴി കാലായിൽ രാജപ്പൻ, കണക്കൽ സണ്ണി, കിണറ്റുങ്കൽ തങ്കമ്മ, ഈന്തനാൽ ജോർജ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് ആന നാശം വിതച്ചത്.  പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയുമാണ് ആനകളെ തുരത്തുന്നത്. ആനകൾ എത്തിയ വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ ആനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്നത് തടയാൻ നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com