ADVERTISEMENT

ചെറുതോണി∙ റോഡ് പണി പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വൈദ്യുത പോസ്റ്റ് റോഡിനു നടുവിൽ തന്നെ. കഞ്ഞിക്കുഴി പഞ്ചായത്തിലെ കുട്ടപ്പൻ സിറ്റിയിൽനിന്നു തങ്കപ്പൻ സിറ്റിയിലേക്കു പോകുന്ന റോഡിലാണ് യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി പോസ്റ്റ് ഒത്ത നടുക്കു തന്നെ നിൽക്കുന്നത്. ദിനംപ്രതി 5 സ്കൂൾ ബസുകളാണ് കുട്ടികളുമായി ഈ റൂട്ടിൽ കടന്നുപോകുന്നത്.

ഇതിനു പുറമേ, മറ്റു വാഹനങ്ങളും നിരന്തരമായി സഞ്ചരിക്കുന്നുണ്ട്. പോസ്റ്റ് നിൽക്കുന്നതിന്റെ ഒരു വശത്ത് കൊക്കയാണ്. എതിരെ വാഹനം വന്നാൽ സൈഡ് കൊടുക്കാൻ പോലും സ്ഥലമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. എത്രയും വേഗം പോസ്റ്റ് റോഡിന് അരികിലേക്ക് മാറ്റിസ്ഥാപിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com