ADVERTISEMENT

കുമളി∙ ബോധവൽക്കരണവും ശിക്ഷാ നടപടികളും ഫലം കാണുന്നില്ല, വഴിയോരങ്ങളിലെ മാലിന്യ നിക്ഷേപം കൂടുന്നു. ശുചീകരണത്തൊഴിലാളികൾ കഠിന പരിശ്രമത്തിലൂടെ ശുചിയാക്കുന്ന സ്ഥലങ്ങളിലാണ് വീണ്ടും വീണ്ടും ജനം മാലിന്യം തള്ളുന്നത്. കുമളി റോസാപ്പൂക്കണ്ടത്ത് മാലിന്യം ശേഖരിക്കാൻ കൃത്യമായി വാഹനം എത്തുന്നുണ്ട്.    എന്നാൽ ചിലയാളുകൾ വാഹനത്തിൽ മാലിന്യം നൽകാതെ റോഡരികിൽ തന്നെ നിക്ഷേപിക്കുമെന്ന വാശി തുടരുകയാണ്. റോഡരികിലെ മാലിന്യക്കൂമ്പാരം കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങൾ പരിസരമാകെ നിരത്തുന്ന കാഴ്ചയും ഇവിടെയുണ്ട്. മാലിന്യങ്ങളിൽ നിന്ന് ഭക്ഷ്യാവശിഷ്ടങ്ങൾ തേടിയെത്തുന്ന കാട്ടുമൃഗങ്ങൾ നാട്ടുകാർക്കും തലവേദനയാണ്.

പ്രദേശത്ത് പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നു പിടിക്കുകയാണ്. ഡെങ്കി മുന്നറിയിപ്പ് ഉൾപ്പെടെയുള്ളവ ആരോഗ്യ വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടും മാലിന്യം തള്ളാൻ ജനങ്ങൾക്കു മടിയില്ല. ഇതുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് സ്കൂൾ വിദ്യാർഥികളും. മാലിന്യം തിന്നാൻ എത്തുന്ന തെരുവുനായ്ക്കളിൽ നിന്നും ഇവർക്ക് ആക്രമണം ഏൽക്കാറുണ്ട്. കുമളി പഞ്ചായത്തിന് കീഴിലുള്ള ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റിയിലെ തൊഴിലാളികൾ കഠിനാധ്വാനം ചെയ്താണ് കുമളി ടൗണും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുന്നത്. അവരെ ബുദ്ധിമുട്ടിലാക്കുന്ന നടപടി ചുരുക്കം ചിലരെങ്കിലും തുടരുകയാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടിക്ക് പഞ്ചായത്ത് തയാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com