ADVERTISEMENT

മറയൂർ ∙ മറയൂർ–കാന്തല്ലൂർ മേഖലയിൽ പ്രധാന വിനോദ സഞ്ചാര ആകർഷണ കേന്ദ്രമായ മുരുകൻ മലയിലേക്കു ജീപ്പ് സവാരി പുനരാരംഭിച്ചു.

മഴക്കാലത്തെ തുടർന്ന് കലക്ടർ നിരോധിച്ച ജീപ്പ് സവാരിയാണ് കഴിഞ്ഞദിവസം മുതൽ ആരംഭിച്ചത്. മറയൂർ പഞ്ചായത്തിലെ ഗവ. ഹൈസ്കൂളിന് പിൻവശത്തായി, മുനിയറകളും മുരുകൻ ക്ഷേത്രവും സ്ഥിതി ചെയ്യുന്ന ഇടമാണു മുരുകൻ മല.

50 മുതൽ 100 അടിയോളം മുകളിലായി പരന്നു കിടക്കുന്ന പാറക്കുന്നിന്റെ മുകളിലേക്കു സാഹസികയാത്രയാണ് നടത്തേണ്ടത്. സവാരിക്കു മതിയായ സുരക്ഷ സ്വീകരിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com