കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽ കാട്ടാന ശല്യം

Mail This Article
അടിമാലി ∙ കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽ കാട്ടാന ശല്യം രൂക്ഷം. നടപടി സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർ കൂട്ടാക്കുന്നില്ലെന്ന പരാതിയുമായി ജനങ്ങൾ.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ഡസനിലേറെ ആദിവാസി കുടുംബങ്ങളുടെ കമുക്, തെങ്ങ്, കൊക്കോ, വാഴ തുടങ്ങിയ കൃഷി ദേഹണ്ഡങ്ങൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി എത്തിയ കാട്ടാനക്കൂട്ടം പൂവേന്ദ്രൻ കുഞ്ഞൻപിള്ള, സാമി ഏലച്ചൻ എന്നിവരുടെ മലയിഞ്ചി, വാഴ കൃഷി ദേഹണ്ഡങ്ങളും നശിപ്പിച്ചിട്ടുണ്ട്.
6 മാസത്തോളമായി തുടരുന്ന കാട്ടാന ശല്യം അടുത്ത നാളിലാണ് രൂക്ഷമായത്.ഇതു സംബന്ധിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയാറായിട്ടില്ല.
ഇത്തരം സാഹചര്യത്തിൽ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരും, ട്രൈബൽ വകുപ്പും ഇടപെട്ട് ആന ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.