ADVERTISEMENT

പെരുവന്താനം ∙ കലാലയങ്ങൾ കാലഘട്ടം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാൻ വർണ–വർഗ–സാമ്പത്തിക വിവേചനങ്ങൾക്കെതിരെ സന്ധിയില്ലാസമരം ചെയ്ത് പുതു ലോകസൃഷ്ടിക്കായി അതിർവരമ്പുകൾ ഇല്ലാതെ കഠിനാധ്വാനം ചെയ്യണമെന്ന് ഷെവലിയാർ വി.സി.സെബാസ്റ്റ്യൻ. പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികളുടെ ദശ ദിന ഓറിയന്റേഷൻ പ്രോഗ്രാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തിനും മാനവികതയ്ക്കും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളും സമീപനങ്ങളും കലാലയങ്ങളിൽ വാർത്തെടുക്കപ്പെടണമെന്നും അതു സാമൂഹിക നന്മയ്ക്കും മനുഷ്യ പുരോഗതിക്കും ഉതകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എൻഡിപി ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ. പി.ജീരാജ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, കോളജ് ചെയർമാൻ ബെന്നി തോമസ് ആമുഖ പ്രഭാഷണവും വെൺകുറിഞ്ഞി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.ജി.ജയറാണി മുഖ്യപ്രഭാഷണവും നടത്തി. 10 ദിവസം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഷെവലിയാർ വി.സി.സെബാസ്റ്റ്യൻ, അഡ്വ. പി.ജീരാജ്, എ.ജി.ജയറാണി എന്നിവർ ചേർന്ന് നിർവഹിച്ചു. സമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി റ്റിജോമോൻ ജേക്കബ്, ഫാ. ജോസഫ് മൈലാടിയില്‍, സുപർണ രാജു, ബോബി കെ. മാത്യു, പി.ആര്‍.രതീഷ്‌, ഇ.എ.റസ്നീമോള്‍, ജിനു തോമസ്, ശില്പ പ്രേം, നൈസ് ജോസ്, ജസ്റ്റിൻ ജോസ്, ജിസ്‌മോൻ സിബി, ഹന്ന ആൻ വർഗീസ്, അഞ്ജന ബിജു എന്നിവർ സംസാരിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com