ADVERTISEMENT

സ്പോട്ട് അഡ്മിഷൻ : നെടുങ്കണ്ടം∙ എംഇഎസ് കോളജിൽ ബിഎ ഹിസ്റ്ററി, ഇക്കണോമിക്സ്, ബിഎസ്‌സി ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ ബിരുദ കോഴ്സുകളിലേക്കും എംഎ ഹിസ്റ്ററി, ഇക്കണോമിക്സ്, എംഎസ്‌സി ഫിസിക്സ് മാത്തമാറ്റിക്സ്, എംകോം എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും നാളെ സ്പോട്ട് അഡ്മിഷൻ നടക്കുന്നു. 9447127769, 9496363802.

നെടുങ്കണ്ടം∙ ഗവ. പോളിടെക്‌നിക് കോളജിൽ കംപ്യൂട്ടർ, കംപ്യൂട്ടർ  ഹാർഡ് വെയർ, ഇലക്ട്രോണിക്‌സ് എൻജിനീയറിങ് എന്നീ കോഴ്‌സുകളിൽ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ നാളെ മുതൽ നടക്കും. പ്രവേശന ദിവസങ്ങളിൽ രാവിലെ 11 വരെ കോളജിൽ എത്തിച്ചേരുന്നവരുടെ റാങ്ക് അടിസ്‌ഥാനത്തിലായിരിക്കും പ്രവേശനം. 04868 234082, 7902583454, 9747963544.

ജോലി ഒഴിവ്
കട്ടപ്പന∙ വാഴവര ഗവൺമെന്റ് ഹൈസ്‌കൂളിൽ എച്ച്എസ്എ ഹിന്ദി, എച്ച്എസ്എ ഇംഗ്ലിഷ് തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 11ന് സ്‌കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കെടെറ്റ് നിർബന്ധമാണ്.

നെടുങ്കണ്ടം∙ ഗവ. ഹൈസ്‌കൂളിൽ ഹിന്ദി അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച 8ന് 11ന് സ്‌കൂൾ ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

വണ്ടിപ്പെരിയാർ∙ വഞ്ചിവയൽ ഗവ.ഹൈസ്കൂളിൽ യുപിഎസ്ടി- മലയാളം, എൽഎപിഎസ്ടി- തമിഴ് അധ്യാപക തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 10ന് സ്കൂൾ ഓഫിസിൽ നടക്കും.

നെടുങ്കണ്ടം∙ കല്ലാർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിലവിൽ ഒഴിവുള്ള എച്ച്എസ്ടി (സോഷ്യൽ  സയൻസ്) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 10ന് എത്തണം

സിറ്റിങ് 8ന്
തൊടുപുഴ∙ ബ്ലോക്കിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിന് 8ന് 10.30ന് ഓംബുഡ്സ്മാൻ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ സിറ്റിങ് നടത്തും. തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും സിറ്റിങ്ങിൽ പരാതികൾ നേരിട്ട് നൽകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com