ADVERTISEMENT

മൂന്നാർ∙ അപകടങ്ങൾ തുടർക്കഥയായ മാട്ടുപ്പെട്ടി റോഡിലെ വളവ് നിവർത്താൻ നടപടിയില്ലാത്തതു കാരണം അപകടങ്ങൾ തുടർക്കഥയാകുന്നു. മൂന്നാർ - വട്ടവട റൂട്ടിൽ ഫോട്ടോ പോയിന്റിനു സമീപമുള്ള എസ് വളവിലാണ് അപകടങ്ങൾ പതിവായി നടക്കുന്നത്. ബുധനാഴ്ച രാവിലെ മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന എറണാകുളം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപെട്ടതാണ് അവസാനത്തെ സംഭവം.

കൊടുംവളവിൽ അപകടത്തിൽപെട്ട ബൈക്കിൽ നിന്നു യുവതി തെറിച്ച് പാതയോരത്തേക്ക് വീണു ഗുരുതരമായി പരുക്കേറ്റിരുന്നു. സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ട മേയ് മാസത്തിൽ പത്തിലേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെട്ടത്. വർഷത്തിൽ മുപ്പതിലേറെ അപകടങ്ങൾ സംഭവിക്കുന്ന മേഖലയാണ് മൂന്നാർ - മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്റിനു സമീപമുള്ള കുത്തിറക്കത്തിലെ കൊടുംവളവുകൾ. 

ടോപ് സ്റ്റേഷൻ, മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞെത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങളാണ് സ്ഥല പരിചയമില്ലാത്തതുമൂലം പലപ്പോഴും അപകടത്തിൽപെടുന്നത്. കുത്തിറക്കത്തിൽ പെട്ടെന്ന് വളവുകൾ വരുന്നതോടെയാണ് വാഹനങ്ങൾ നിയന്ത്രണം വിട്ട് സമീപത്തെ കാട്ടിലേക്കും പുഴയിലേക്കും മറിയുന്നത്. അപകടങ്ങൾ തുടർക്കഥയായിട്ടും       റോഡിന്റെ വശങ്ങളിൽ സംരക്ഷണഭിത്തികളോ ക്രാഷ് ബാരിയറുകളോ നിർമിക്കാൻ    അധികൃതർ തയാറായിട്ടില്ല. 

അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് കൊടുംവളവുകൾ ഒഴിവാക്കി റോഡ് നിർമിക്കുന്നതിനായി സമീപത്ത് തേയില കമ്പനി ഭൂമി വിട്ടുകൊടുത്തിരുന്നു. എന്നാൽ ഇതുവഴി റോഡ് നിർമിച്ചാൽ വലിയ ഇറക്കമാകുമെന്നും അപകടങ്ങൾ പതിവാകുമെന്നും കണ്ടെത്തിയതോടെ ആ പദ്ധതി അധികൃതർ ഉപേക്ഷിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com