ADVERTISEMENT

ബയോ മെട്രിക് മസ്റ്ററിങ്
തൊടുപുഴ∙ കേരള കെട്ടിട നിർമാണ തൊഴിലാളി ബോർഡിൽനിന്ന് 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും ഓഗസ്റ്റ് 24 നുള്ളിൽ അക്ഷയ സെന്റർ വഴി വാർഷിക ബയോ മെട്രിക് മസ്റ്ററിങ് നടത്തണം. 04862 227098. കേരള കള്ളു വ്യവസായ തൊഴിലാളി ബോർഡിൽനിന്ന് 2023 ഡിസംബർ 31 വരെ പെൻഷൻ വാങ്ങുന്ന തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ ഗുണഭോക്താക്കൾ ഓഗസ്റ്റ് 24നുള്ളിൽ അക്ഷയ സെന്റർ വഴി വാർഷിക ബയോ മെട്രിക് മസ്റ്ററിങ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവരുടെ വീട്ടിൽ അക്ഷയകേന്ദ്രം പ്രതിനിധിയെത്തി മസ്റ്ററിങ് നടത്തും.

മത്സ്യക്കുഞ്ഞ് വിതരണം
തൊടുപുഴ∙ കോഴഞ്ചേരി പന്നിവേലിച്ചിറയിലുള്ള ഫിഷറീസ് കോംപ്ലക്സിൽ കാർപ്, അനബാസ് ഇനം മത്സ്യക്കുഞ്ഞുങ്ങൾ വിതരണത്തിന് തയാറായിട്ടുണ്ട്. 11ന് 11 മണി മുതൽ വൈകിട്ട് 4 വരെ വിതരണം ചെയ്യും. ബുക്കിങ്ങിന് ഫിഷറീസ് കോംപ്ലക്സുമായി ബന്ധപ്പെടാം. 9562670128, 0468-2214589.

ഗതാഗത നിയന്ത്രണം
തൊടുപുഴ∙ തൊടുപുഴ–ഏഴല്ലൂർ റോഡിൽ പെരുമ്പിള്ളിച്ചിറ മുതൽ ഏഴല്ലൂർ വരെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 31 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

ബിഎസ്‌സി നഴ്സിങ്
മുതലക്കോടം∙ ഹോളിഫാമിലി നഴ്സിങ് കോളജിൽ ബിഎസ്‌സി നഴ്സിങ് എൻആർഐ അഡ്മിഷൻ 20 വരെ നടക്കും. വെബ്സൈറ്റ്– www.hfconsg.com

സ്പോട്ട് അഡ്മിഷൻ
കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസിൽ എംഎസ്‌സി എൻവയൺമെന്റൽ സയൻസിൽ എസ്‌‍‌സി വിഭാഗത്തിനു സംവരണം ചെയ്ത 3 സീറ്റുകളും എംഎസ്‌സി അപ്ലൈഡ് ജിയോളജി പ്രോഗ്രാമിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ യഥാക്രമം രണ്ടും ഒന്നും സീറ്റുകളും ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷൻ ഇന്ന്. 8921456993.

ജോലി ഒഴിവ്
മൂന്നാർ∙ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസ് കേന്ദ്രത്തിലേക്ക് ഹോം മാനേജർ, കെയർടേക്കർ തസ്തികയിൽ ഒഴിവ്. ഹോം മാനേജർ യോഗ്യത: എംഎസ്ഡബ്ല്യു, സൈക്കോളജി, സോഷ്യോളജി ഇവയിലെതെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദം. കെയർടേക്കർ യോഗ്യത: പ്ലസ്ടു. അവസാന തീയതി: 7. വിലാസം: ദ് ഡയറക്ടർ, വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി, മൗണ്ട് കാർമൽ ബസിലിക്ക ക്യാംപസ്, മൂന്നാർ–685612,  vsssmunnar@gmail.com. 9495463171.

സീറ്റൊഴിവ്
മൂലമറ്റം∙ സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ബിഎസ്‌സി സൈക്കോളജി, ബികോം ഓണേഴ്സ്, ബിഎ അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിപിഎഡ്, ബിപിഇഎസ്, എംഎസ്‌സി, ആക്ച്യൂറിയൽ സയൻസ്, എംഎസ്ഡബ്ല്യു, എംപിഇഎസ്, എന്നിവയിൽ സീറ്റൊഴിവുണ്ട്. 9633545948.

കട്ടപ്പന കമ്പോളം
ഏലം: 1900-2000
കുരുമുളക്: 685
കാപ്പിക്കുരു(റോബസ്റ്റ): 205
കാപ്പി പരിപ്പ്(റോബസ്റ്റ): 365
കൊക്കോ: 120
കൊക്കോ(ഉണക്ക): 525
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 230
ചുക്ക്: 380
ഗ്രാമ്പൂ: 1000
ജാതിക്ക: 230
ജാതിപത്രി: 1100-1650

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com