ഇടുക്കി ജില്ലയിൽ ഇന്ന് (06-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
സ്പോട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ചരിത്രം, ആന്ത്രപ്പോളജി ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ വിവിധ സംവരണ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 9നു രാവിലെ 10നു പുല്ലരിക്കുന്നിലെ ഓഫിസിൽ. 9995203470.
∙ സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിൽ എസ്‌സി, എസ്ടി വിഭാഗങ്ങളിൽ ഓരോ സീറ്റ് വീതം ഒഴിവ്. സ്പോട് അഡ്മിഷൻ 8നു രാവിലെ 10നു വകുപ്പ് ഓഫിസിൽ.
കോട്ടയം∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ഡേറ്റ അനലിറ്റിക്സിൽ എംഎസ്‌സി ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് പ്രോഗ്രാമിൽ എംഎസ്‌സി വിഭാഗത്തിൽ രണ്ടും എസ്ടി വിഭാഗത്തിൽ ഒന്നും സീറ്റുകൾ ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 8ന് 10.30ന്. 8304870247.
അധ്യാപക ഒഴിവ്
മണക്കാട്∙ എൻഎസ്എസ് എച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹിസ്റ്ററി (ജൂനിയർ) അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തും. പിജി,ബിഎഡ്, സെറ്റ് അസ്സൽ രേഖകളുമായി 18നു 10.30ന് സ്കൂളിൽ എത്തണം. ഫോൺ: 04862 202226
തൊഴിൽമേള
കോട്ടയം∙ എംജി സർവകലാശാലയിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്റർ നടത്തുന്ന തൊഴിൽമേളയിൽ റജിസ്റ്റർ ചെയ്യാം. ബിബിഎ, ബികോം, ബിഎഡ്, എംബിഎ യോഗ്യതയുള്ളവർക്കാണ് അവസരം. 8075164727.
പിജി അപേക്ഷ
കോട്ടയം∙ എംജി സർവകലാശാലാ സ്കൂൾ ഓഫ് പെഡഗോജിക്കൽ സയൻസിലെ എംഎഡിന് ജനറൽ, എസ്‌സി, എസ്ടി വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.sps.mgu.ac.in.
സിറ്റിങ് 8ന്
തൊടുപുഴ∙ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീൺ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പരാതികൾ സ്വീകരിക്കുന്നതിനായി സിറ്റിങ് നടത്തുന്നു.
8ന് 10.30ന് തൊടുപുഴ ബ്ലോക്ക് ഓഫിസിലാണ് സിറ്റിങ്. ബ്ലോക്ക് പരിധിയിലുള്ള എല്ലാ പഞ്ചായത്തുകളിലെ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും പരാതികൾ നേരിട്ട് നൽകാം.
കട്ടപ്പന കമ്പോളം
ഏലം: 1950-2100
കുരുമുളക്: 675
കാപ്പിക്കുരു(റോബസ്റ്റ): 205
കാപ്പി പരിപ്പ്(റോബസ്റ്റ): 365
കൊക്കോ: 120
കൊക്കോ(ഉണക്ക): 540
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 230
ചുക്ക്: 380
ഗ്രാമ്പൂ: 1000
ജാതിക്ക: 235
ജാതിപത്രി: 1250-1600