ADVERTISEMENT

കട്ടപ്പന ∙ 2023ലെ കേന്ദ്ര വനസംരക്ഷണ നിയമ ഭേദഗതിയുടെ ഭാഗമായി 1996 ഡിസംബർ 12നു മുൻപു വനത്തിൽ പ്രവേശിച്ചു കൃഷിയോ കച്ചവടമോ നടത്തി ജീവിക്കുന്നവർക്കു അവരുടെ ഭൂമിയുടെ അവകാശം സംരക്ഷിക്കാനും വനസംരക്ഷണ നിയമത്തിൽ നിന്ന് ഒഴിവാക്കാനും ആവശ്യമായ രേഖകൾ സഹിതം അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടണമെന്ന് വിവിധ കർഷക സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകാനും തീരുമാനിച്ചു.

അർഹതപ്പെട്ട എല്ലാവരുടെയും രേഖകൾ ശേഖരിച്ച് അപേക്ഷ നൽകാൻ സഹായിക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ആറംഗ സമിതി രൂപീകരിച്ച് ഉത്തരവ് ഇറക്കിയെങ്കിലും സമിതിയുടെ ലക്ഷ്യങ്ങളും അപേക്ഷകർ എന്തു ചെയ്യണമെന്ന മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിട്ടില്ല. 

അതിനാൽ കേന്ദ്ര വന ഭേദഗതി നിയമത്തിന്റെ ആനുകൂല്യം അർഹതപ്പെട്ടവർക്ക് ലഭിക്കാതെ പോകുന്ന സ്ഥിതിയാണ്. ജില്ലയിൽ ഒട്ടേറെ ആളുകളുടെ കൈവശത്തിലുള്ള റവന്യു ഭൂമിയിൽ വനംവകുപ്പ് അവകാശം ഉന്നയിക്കുന്നതിനാൽ പട്ടയം ലഭിക്കാതെ വലയുകയാണ്. കാർഡമം ഹിൽ റിസർവ് ഭൂമിയിൽ അവകാശം ഉന്നയിക്കുന്നതിനൊപ്പം അവിടെ നിൽക്കുന്ന മരങ്ങൾ വനം വകുപ്പിന്റേതാണെന്ന് സ്ഥാപിക്കാൻ ശ്രമിച്ചു കർഷകരെ ഉപദ്രവിക്കുകയാണ്. 

സിഎച്ച്ആർ മേഖലയിൽ ഉള്ളവർക്കുവരെ ആശ്വാസമാകുന്ന വനഭേദഗതി നിയമത്തിന്റെ ആനുകൂല്യം എല്ലാവർക്കും ലഭിക്കണമെങ്കിൽ വിവിധ വകുപ്പുകളിൽ നിന്ന് 1996ന് മുൻപുള്ള രേഖകൾ ശേഖരിച്ചു നൽകണം. ചുരുങ്ങിയ കാലയളവിനുള്ളിൽ അത് ലഭ്യമാകില്ല. അതിനാൽ ആറംഗ സമിതിയുടെ പ്രവർത്തനം ആറുമാസത്തേക്കുകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.  

എസ്.വിളക്കുന്നൻ അധ്യക്ഷത വഹിച്ചു. വി.ബി.രാജൻ, റസാക്ക് ചൂരവേലിൽ, ഷൈൻ വർഗീസ്, ടി.ജെ.ജോൺ, രതീഷ് വരകുമല, സുനിൽകുമാർ, ഷാജി നെല്ലിപ്പറമ്പിൽ, ജയിംസ് കത്തിലാങ്കൽ, ഇ.ജെ.ജോസഫ്, മാത്യു ജോസ്, വിദ്യാധരൻ കൊച്ചുപറമ്പിൽ, പി.കെ.ദിവാകരൻ, കെ.പി.ഫിലിപ്പ്, ബാബു പുളിമൂട്ടിൽ, ഷാജിമോൻ കാഞ്ചിയാർ, മഞ്ചേഷ്, മാത്തുക്കുട്ടി പവ്വത്ത്, പി.സി.മാത്യു, എസ്.മനോജ് എന്നിവർ പ്രസംഗിച്ചു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com