പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ
Mail This Article
ഉപ്പുതറ ∙ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അയ്യപ്പൻകോവിൽ നാലകത്ത് മൻസൂർ അലി(47), ലോൺട്രി ചാലുങ്കൽ ശ്രീകുമാർ(സുനിൽ-38) എന്നിവർ പോക്സോ നിയമപ്രകാരം അറസ്റ്റിലായി. കേസിലെ മറ്റൊരു പ്രതിയായ സാബു എന്നയാൾ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. സുഹൃത്തുക്കളായ മൂന്നുപേരും 2022, 2023 വർഷങ്ങളിലാണ് പതിനാറുകാരിയെ ശാരീരികമായി ഉപദ്രവിച്ചത്. മാട്ടുക്കട്ടയിൽ സ്ഥാപനം നടത്തുന്ന മൻസൂറിന്റെ അടുത്ത് ബാഗ് തയ്ക്കാൻ പെൺകുട്ടി എത്തിയപ്പോഴാണ് ഇയാൾ പീഡിപ്പിച്ചത്. മറ്റു രണ്ടുപേരും വീട്ടിൽവച്ചാണ് പീഡിപ്പിച്ചത്.
സ്കൂളിൽ നടത്തിയ കൗൺസലിങ്ങിൽ ഇക്കാര്യം പെൺകുട്ടി പറഞ്ഞതോടെ അധ്യാപകരുടെ നിർദേശപ്രകാരം പൊലീസിൽ പരാതി നൽകുകയായിരുന്നു.എസ്ഐ മിഥുൻ മാത്യു, എസ്ഐ എസ്.സിയാദ്മോൻ, സിപിഒമാരായ പി.പി.അജേഷ്, ജിജോ വിജയൻ, ജോളി ജോസഫ്, എ.പി.അജിമോൻ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.