ADVERTISEMENT

സ്പോട്ട് അഡ്മിഷൻ : ചെറുതോണി∙ പൈനാവ് ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രിയിലൂടെ രണ്ടാം വർഷത്തിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു സയൻസ് / വിഎച്ച്എസ്ഇ / ഐടിഐ / കെജിസിഇ പാസായ വിദ്യാർഥികൾ 9 വരെയുള്ള ദിവസങ്ങളിൽ കോളജിൽ എത്തിച്ചേരണം. ബയോമെഡിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

രണ്ടു വർഷംകൊണ്ട് ഡിപ്ലോമ കോഴ്സ് പൂർത്തിയാക്കാനും കോഴ്സ് കാലയളവിൽ ഇൻഡസ്ട്രിയൽ ട്രെയ്നിങ്ങിനും റോബട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനത്തിനും അവസരമുണ്ട്. എസ്‌സി / എസ്ടി / ഒഇസി / ഒബിസി (എച്ച്) വിദ്യാർഥികൾക്ക് ഫീസിളവ് ലഭിക്കും. 0486 2297617, 8547005084.

ജോലി ഒഴിവ്
തൊടുപുഴ∙ ഇടുക്കി സർക്കാർ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസർ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. 9ന് 10ന് കോളജ് ഓഫിസിൽ അഭിമുഖത്തിനായി എത്തണം. 04862- 232477, 04862-233250.

ചെറുതോണി∙ വാഴത്തോപ്പ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഫിസിക്സ് അധ്യാപക തസ്തികയിൽ ഒഴിവ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് സ്കൂൾ ഓഫിസിൽ കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. 9947945567. 

തൊടുപുഴ∙ ഇടുക്കി സർക്കാർ എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗത്തിൽ അസിസ്റ്റൻറ് പ്രഫസർ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം. 9ന് 10ന് കോളജ് ഓഫിസിൽ അഭിമുഖത്തിനായി എത്തണം. 04862- 232477, 04862-233250.

കഞ്ഞിക്കുഴി∙ ആൽപാറ ഗവ. ഹൈസ്കൂളിൽ നിലവിലുള്ള ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 9ന് 10ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനു ഹാജരാകണം.

വൈദ്യുതി തടസ്സം
തൊടുപുഴ∙ 66 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ തൊടുപുഴ സബ്സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന 11 കെവി ഫീഡറുകളിൽ ഭാഗികമായി വൈദ്യുതിവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com