അടിമാലി പഞ്ചായത്ത് പൊതുശ്മശാനം നശിക്കുന്നു

Mail This Article
×
അടിമാലി∙ കൂമ്പൻപാറയിൽ പ്രവർത്തിക്കുന്ന അടിമാലി പഞ്ചായത്ത് പൊതുശ്മശാനം (ശാന്തികവാടം) നാശത്തിൽ. 50 ലക്ഷത്തിലേറെ മുടക്കി 6 വർഷം മുൻപ് പ്രവർത്തന സജ്ജമാക്കിയ ശ്മശാനത്തിൽ അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് പ്രശ്നത്തിനു കാരണം. പുകക്കുഴൽ ദ്രവിച്ച് നാശത്തിലായതോടെ മൃതദേഹം സംസ്കരിക്കുമ്പോൾ പുക ശ്മശാനത്തിനുള്ളിലും പരിസരത്തുമായി പടരുകയാണ്. ഇതോടൊപ്പം സംസ്കരണത്തിന് കൂടുതൽ സമയം വേണ്ടി വരുന്നതും ബുദ്ധിമുട്ടിന് കാരണമായിട്ടുണ്ട്. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് ശ്മശാനത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.