ADVERTISEMENT

ജോലി ഒഴിവ്
പീരുമേട്∙ ജല അതോറിറ്റി കുമളി സെക്‌ഷൻ ഓഫിസിലേക്ക്, ജൽജീവൻ മിഷൻ പദ്ധതിയുടെ ഫീൽഡ് പ്രവർത്തനങ്ങൾക്ക് ദിവസവേതന അടിസ്ഥാനത്തിൽ വൊളന്റിയർമാർ, ഐഎംഐഎസ് കോ -ഓർഡിനേറ്റർമാർ എന്നിവരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സിവിൽ, മെക്കാനിക്കൽ എന്നിവയിൽ, എൻജിനീയറിങ്ങിൽ ബിരുദം, ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവരെ പരിഗണിക്കും.  kwakumily@gmail.com എന്ന മെയിലിലേക്ക് 20ന് മുൻപായി അപേക്ഷ സമർപ്പിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
അടിമാലി∙ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ എച്ച്എസ്എസ്ടി (ജൂനിയർ) ഫിസിക്സ് തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 17ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
അടിമാലി∙ ദേവിയാർ കോളനി ഗവ. വൊക്കേഷനൽ ഹയർ െസക്കൻഡറി സ്കൂളിൽ എൽപിഎസ്ടി, യുപിഎസ്ടി, എച്ച്എസ്എ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
വെള്ളത്തൂവൽ∙ വെള്ളത്തൂവൽ ഗവ. ഹൈസ്കൂളിൽ യുപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവ്. നാളെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com