ADVERTISEMENT

കട്ടപ്പന ∙ പ്രിൻകോസ് ജംക്‌ഷനിൽ നിന്ന് ഇടുക്കിക്കവല ബൈപാസിലേക്കുള്ള റോഡിലെ ടാറിങ് തകർന്ന് രൂപപ്പെട്ട വലിയ കുഴികളിൽ വാഹനങ്ങൾ കുടുങ്ങി അപകടം സംഭവിക്കുന്നത് പതിവാകുന്നു. ദിവസേന ചെറുതും വലുതുമായ നൂറുകണക്കിനു വാഹനങ്ങൾ സഞ്ചരിക്കുന്ന ലിങ്ക് റോഡിനാണ് ഈ ദുരവസ്ഥ. ഇന്നലെ രാവിലെ ഇതുവഴിയെത്തിയ മിനി വാൻ കുഴിയിൽ അകപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വാനിന്റെ ആക്സിൽ ഒടിയുകയും ചെയ്തു.ഏറ്റവും കുറഞ്ഞ സമയംകൊണ്ട് ബൈപാസ് റോഡിൽ എത്താനാകുമെന്നതിനാൽ കാൽനട യാത്രികരും ഇരുചക്ര വാഹന യാത്രികരുമാണ് ഇതുവഴി കൂടുതലായി സഞ്ചരിക്കുന്നത്. വീതി കുറഞ്ഞ, കുത്തിറക്കമുള്ള പാതയാണിത്. 

ഒരേസമയം ഇരുവശങ്ങളിലേക്കും വാഹനങ്ങൾക്ക് ഇതുവഴി സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ഇതിനൊപ്പം റോഡിലെ ടാറിങ് തകരുക കൂടി ചെയ്തതോടെ യാത്രാദുരിതം ഇരട്ടിയായി. ടാറിങ് തകർന്ന് വലിയ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്.  ചെറുവാഹനങ്ങളിൽ എത്തുമ്പോൾ കുഴിയുടെ ആഴം മനസ്സിലാക്കാൻ കഴിയാതെ വരുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഇവിടെ കാറും ബൈക്കും അപകടത്തിൽപെട്ടിരുന്നു. പരുക്കേറ്റ ബൈക്ക് യാത്രികനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഈ റോഡിന്റെ ഭാഗത്ത് ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. അതിനാൽ റോഡിലെ കുഴിയടച്ച് അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com