ഇടുക്കി ജില്ലയിൽ ഇന്ന് (09-07-2024); അറിയാൻ, ഓർക്കാൻ
Mail This Article
കട്ടപ്പന കമ്പോളം
ഏലം: 2000-2350
കുരുമുളക്: 675
കാപ്പിക്കുരു(റോബസ്റ്റ): 205
കാപ്പി പരിപ്പ് (റോബസ്റ്റ): 365
കൊക്കോ: 125
കൊക്കോ (ഉണക്ക): 550
കൊട്ടപ്പാക്ക്: 250
മഞ്ഞൾ: 230
ചുക്ക്: 380
ഗ്രാമ്പൂ: 1000
ജാതിക്ക: 240
ജാതിപത്രി: 1300-1650
ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുതുക്കാം
തൊടുപുഴ∙ 2022 മാർച്ച് മുതൽ തുടർന്നുള്ള മാസങ്ങളിൽ അംശദായം അടവ് മുടങ്ങി കുടിശിക വന്ന് ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെട്ട അംഗങ്ങൾക്ക് നാളെ മുതൽ ഓഗസ്റ്റ് 10 വരെ അംഗത്വം പുതുക്കാം. ഓഫിസ് പ്രവൃത്തി ദിവസങ്ങളിൽ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാനത്തെ 3 മാസത്തെ (2024 ഏപ്രിൽ, മേയ്, ജൂൺ) ടിക്കറ്റ് വൗച്ചർ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസർ മുൻപാകെ നേരിട്ടെത്തി അംഗത്വം പുതുക്കാം. വാങ്ങിയ ടിക്കറ്റുകളുടെ കണക്ക് (ഒരുമാസം 25,000 രൂപ എന്ന നിരക്കിൽ) അക്കൗണ്ട് ബുക്കിൽ രേഖപ്പെടുത്തണം.
ബസ് ഡ്രൈവർ ഒഴിവ്
ചെറുതോണി ∙ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബസ് ഡ്രൈവർ (ഹെവി) കം ക്ലീനർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. 10 വർഷത്തെ മുൻപരിചയമുള്ള, 30 – 60 പ്രായപരിധിയിലുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. ബയോഡേറ്റ, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം 11നു രാവിലെ 10നു കോളജ് ഓഫിസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04862 - 232477, 233250.
ലാബ് ടെക്നിഷ്യൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ ഹെൽത്ത് സെന്ററിൽ ലാബ് ടെക്നിഷ്യൻ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിഎസ്‌സി എംഎൽടി. അവസാന തീയതി: 15. ഇമെയിൽ: soada3@mgu.ac.in, ഫോൺ: 0481–2733240.
സ്പോട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബട്ടിക്സിൽ എംഎസ്‌സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് പ്രോഗ്രാമിൽ എസ‌്‌സി വിഭാഗത്തിനു സംവരണം ചെയ്ത സീറ്റ് ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 12ന്. ഫോൺ: 0481 2733387.
∙എംജിയിലെ കെ.എൻ.രാജ് സ്കൂൾ ഓഫ് ഇക്കണോമിക്സിൽ എംഎ ഇക്കണോമിക്സിൽ എസ്‌സി സീറ്റുകളിൽ ഒഴിവുണ്ട്. സ്പോട് അഡ്മിഷൻ 12ന്.
അധ്യാപക ഒഴിവ്
മൂന്നാർ ∙ സൂര്യനെല്ലി ബിയൽറാം ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി (മലയാളം) അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴം 2നു നടക്കും.
വെള്ളത്തൂവൽ ∙ കല്ലാർകുട്ടി ഗവ. ഹൈസ്കൂളിൽ എച്ച്എസ്എ (ഇംഗ്ലിഷ്) താൽക്കാലിക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 11നു 11 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ ജോലി ഒഴിവുകൾ
ചെറുതോണി ∙ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ ഗെസ്റ്റ് അസിസ്റ്റന്റ് പ്രഫസർ, ടെക്നിക്കൽ ട്രേഡ്സ്മാൻ, പ്രോഗ്രാമർ, ഇൻസ്ട്രക്ടർ തസ്തികകളിൽ അവസരം. ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ്.
∙അസിസ്റ്റന്റ് പ്രഫസർ: മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐടി, ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. ബിരുദാനന്തര ബിരുദമാണ് യോഗ്യത. പിഎച്ച്ഡി /യുജിസി, നെറ്റ് യോഗ്യതയും മുൻപരിചയവും അഭികാമ്യം.
∙ട്രേഡ്സ്മാൻ: ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ വിഭാഗങ്ങളിലും മെക്കാനിക്കൽ വിഭാഗത്തിൽ കാർപെന്ററി, ടർണർ, പ്ലമിങ്, ഓട്ടമൊബീൽ, ഹൈഡ്രോളിക് എന്നീ ട്രേഡുകളിലുമാണ് ഒഴിവുകളാണുള്ളത്. പ്രസ്തുത വിഷയങ്ങളിൽ ഐടിഐ / ഡിപ്ലോമ ആണ് യോഗ്യത.
∙ ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക് വിഭാഗത്തിൽ ഇൻസ്ട്രക്ടർ ഗ്രേഡ്-II തസ്തികയിലും കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലും ഒഴിവുണ്ട്. പ്രോഗ്രാമർ തസ്തികയിലെ നിയമനത്തിന് കംപ്യൂട്ടർ സയൻസ് / ഐടി ബിടെക് ബിരുദമോ, എംഎസ്‌സി കംപ്യൂട്ടർ സയൻസ് / എംസിഎ / ബിടെക് + പിജിഡിസിഎ, എ ലവൽ / ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലുള്ള പിജി + പിജിഡിസിഎ, എ ലവൽ എന്നിവയാണ് യോഗ്യത. ഇൻസ്ട്രക്ടർ ഗ്രേഡ്-II തസ്തികയിൽ ഡിപ്ലോമ യോഗ്യതയും മുൻപരിചയവും അഭികാമ്യം.
ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നാളെ രാവിലെ 11നു കോളജ് ഓഫിസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04862 232477, 04862 233250.