ADVERTISEMENT

വണ്ണപ്പുറം∙ മലയോര മേഖലയുടെ സമഗ്ര വികസനത്തിന് സഹായമാകുന്ന നെയ്യശേരി - തോക്കുമ്പൻ റോഡ് നിർമാണം തുടങ്ങിയെങ്കിലും വനം വകുപ്പ് റോഡ് പണിക്ക് തടസ്സം സൃഷ്ടിക്കുന്നതായി പരാതി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽപെടുത്തി ജർമൻ സഹായത്തോടെയാണ് റോഡ് നിർമാണം തുടങ്ങിയത്. റോഡ് കടന്നുപോകുന്ന ഭാഗത്തു നിൽക്കുന്ന പാഴ്മരങ്ങൾ പോലും മുറിച്ചുനീക്കാൻ വനം വകുപ്പ് തയാറാകുന്നില്ല. ഇതു കാരണം കഷ്ടപ്പെടുന്നത് മുണ്ടൻമുടി നാരങ്ങാനം നിവാസികളാണ്.

തൊമ്മൻകുത്തിൽ നിന്നു നാരങ്ങാനം വഴി മുണ്ടൻമുടിയിൽ ആലപ്പുഴ – മധുര സംസ്ഥാനപാതയുമായി സന്ധിക്കുന്ന വിധത്തിലാണ് റോഡ് നിർമിക്കുന്നത്. ഇത് സാധിക്കണമെങ്കിൽ റോഡിൽ തടസ്സം സൃഷ്ടിച്ചു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണം. റോഡ് നല്ല നിലവാരത്തിൽ പൂർത്തിയായാൽ വണ്ണപ്പുറം പഞ്ചായത്തിലെ മലയോര പ്രദേശങ്ങളായ നാരങ്ങാനം, മുള്ളരിങ്ങാട്, വെള്ളക്കയം പുളിക്കത്തൊട്ടി, ആനക്കുഴി പട്ടയക്കുടി എന്നിവിടങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ കഴിയും. എന്നാൽ തൊമ്മൻകുത്ത് മണിയൻ സിറ്റി മുതൽ നാരങ്ങാനം മുണ്ടൻമുടി വരെയുള്ള 4 കിലോമീറ്റർ റോഡ് കടന്നുപോകുന്ന ഭാഗത്തു നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ.

വനം വകുപ്പ് തയാറാകാത്തതിനാൽ ഈ ഭാഗത്തെ റോഡുപണി ഉപേക്ഷിച്ചു പോകേണ്ടി വരുമെന്ന നിലപാടിലാണ് കരാറുകാരനും കെഎസ്ടിപിയും. ഇങ്ങനെ റോഡുപണി ഉപേക്ഷിച്ചു പോയാൽ 137.8 കോടി രൂപ വിനിയോഗിച്ച് പണിയുന്ന റോഡു കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടുകയില്ല. റോഡുപണി പൂർത്തിയാകുന്നതോടെ വലിയ വികസന സാധ്യത പ്രതീക്ഷിക്കുന്ന തൊമ്മൻകുത്ത് ഉൾപ്പെടെയുള്ള ഗ്രാമങ്ങളുടെ വികസന സ്വപ്നങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാകും. റോഡ് പണിക്കുള്ള തടസ്സം ഒഴിവാക്കണമെന്ന് തൊമ്മൻകുത്ത് വനസംരക്ഷണ സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com