ADVERTISEMENT

മൂന്നാർ ∙ പള്ളിവാസൽ പഞ്ചായത്തിൽപെട്ട പോതമേട് നിവാസികൾക്ക് പഞ്ചായത്ത് മാലിന്യ സംസ്കരണ യൂണിറ്റുകൾ വിതരണം ചെയ്തു. പോതമേട്ടിലെ 130 കുടുംബങ്ങൾക്കാണ് വീടുകളിൽ തന്നെ ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ബയോ കംപോസ്റ്റ് യൂണിറ്റായ ജി – ബിൻ വിതരണം ചെയ്തത്. 4300 രൂപയാണ് ഓരോ യൂണിറ്റിന്റെയും വില. ഇതിന്റെ 10 % ഓരോ കുടുംബവും നൽകണം. ബാക്കി തുക പഞ്ചായത്താണ് ചെലവഴിച്ചത്. 

വീടുകളിലെ ജൈവ, അജൈവ മാലിന്യങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ലാത്തതിനാൽ പോതമേട് നിവാസികൾ ഇവ ടൗണിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവായിരുന്നു. പോതമേട് ടൗണിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതു സംബന്ധിച്ച് പരാതികൾ വ്യാപകമായതോടെയാണ് വീടുകളിൽ തന്നെ ഇവ സംസ്കരിക്കുന്നതിനുള്ള സംവിധാനം പഞ്ചായത്ത് ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.ജി.പ്രതീഷ് കുമാർ യൂണിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ കണ്ണൻ, എഫ്.രാജാ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com