ഇടുക്കി ജില്ലയിൽ ഇന്ന് (10-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
കട്ടപ്പന കമ്പോളം
ഏലം: 1950-2100
കുരുമുളക്: 670
കാപ്പിക്കുരു(റോബസ്റ്റ): 205
കാപ്പി പരിപ്പ്(റോബസ്റ്റ): 365
കൊക്കോ: 125
കൊക്കോ(ഉണക്ക): 550
കൊട്ടപ്പാക്ക്: 260
മഞ്ഞൾ: 230ചുക്ക്: 380
ഗ്രാമ്പൂ: 1000
ജാതിക്ക: 240
ജാതിപത്രി: 1300-1650
അറിയിപ്പ്
ചെറുതോണി∙ പൈനാവ് ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷത്തിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടു സയൻസ്/വിഎച്ച്എസ്ഇ /ഐടി /കെജിസിഇ പാസായ വിദ്യാർഥികൾ കോളജിൽ ഹാജരാകണം. ബയോമെഡിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് എന്നീ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. എസ്‌സി/എസ്ടി/ഒഇസി/ഒബിസി (എച്ച്) വിദ്യാർഥികൾക്ക് ഫീസിളവ് ലഭിക്കും. 04862297617, 8547005084.
സ്ത്രീകൾക്ക് ഫാഷൻ ഡിസൈനിങ് കോഴ്സ്
ഏലപ്പാറ∙ സത്യസായി ഓർഫനേജ് ട്രസ്റ്റ് വനിതകൾക്ക് സൗജന്യ ഫാഷൻ ഡിസൈനിങ് കോഴ്സ് ആരംഭിച്ചു. പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് നിർവഹിച്ചു. സിഡിഎസ് ചെയർപഴ്സൻ മിനി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബിജു ഗോപാൽ, സായിഗ്രാമം ജില്ലാ പ്രസിഡന്റ്, ഷീബ സുരേഷ്, ഇൻസ്ട്രക്ടർ കെ.ആർ.രേഷ്മ എന്നിവർ പ്രസംഗിച്ചു. 7902901290.
സീറ്റൊഴിവ്
പീരുമേട്∙ കുട്ടിക്കാനം മരിയൻ കോളജിന്റെ മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എംബിഎ കോഴ്സിൽ വിവിധ സംവരണ ക്വോട്ടയിൽ ഏതാനും സീറ്റുകൾകൂടി ഒഴിവുണ്ട്. അപേക്ഷാഫോം www.mim.mariancollege.orgഎന്ന വെബ്സൈറ്റിൽ ലഭ്യമാണ്.