ഇടുക്കി ജില്ലയിൽ ഇന്ന് (11-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
സിറ്റിങ് ഇന്ന്: തൊടുപുഴ∙ ന്യൂനപക്ഷ കമ്മിഷന്റെ ഇടുക്കി സിറ്റിങ് ഇന്ന് 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിൽനിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും.
വൈദ്യുതി മുടക്കം
നെടുങ്കണ്ടം∙ ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസ് പരിധിയിൽ വരുന്ന കല്ലാർ, ചേമ്പളം, കൗന്തി, തങ്കച്ചൻകവല, അമ്പിളിയമ്മൻകാനം, പച്ചടി, മഞ്ഞപ്പാറ, ഉമ്മാക്കട ട്രാൻസ്ഫോമറുകൾ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
മൂലമറ്റം∙ അശോക കവലയിൽനിന്ന് ഇടുക്കി റോഡിൽ വഴിയരികിൽ അപകടകരമായി നിൽക്കുന്ന മരം പൊതുമരാമത്ത് വകുപ്പ് മുറിച്ചുമാറ്റുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ജ്യോതി ഭവൻ, അശോക മൊബൈൽ ടവർ, ആസ്‌കോ, ആഡിറ്റ് കവല ട്രാൻസ്‌ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
വണ്ണപ്പുറം∙ ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ജോലി ഒഴിവ്
അടിമാലി∙ ഗവ ഹൈസ്കൂളിൽ എൽപി വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12ന് 12 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കും.
അരിക്കുഴ∙ ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് അഭിമുഖത്തിന് സ്കൂളിൽ എത്തണം.