ADVERTISEMENT

കുമളി ∙ തേക്കടിയിൽ കനാലിൽ കുടുങ്ങിയ ആനയെ വനപാലകർ രക്ഷപ്പെടുത്തി. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാലിൽ ഇന്നലെ രാവിലെയാണ് കരകയറാൻ കഴിയാത്ത നിലയിൽ ആനയെ കണ്ടെത്തിയത്. കനാൽ കുറുകെ കടക്കാനുള്ള ശ്രമത്തിനിടെ ശക്തമായ ഒഴുക്കു കാരണം നീന്താൻ കഴിയാതെ ആന തേക്കടി ചെക്പോസ്റ്റിനു സമീപമുള്ള ഷട്ടറിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പുഗേറ്റിൽ തടഞ്ഞു കിടക്കുകയായിരുന്നു.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി ഷട്ടർ അടച്ച് വെള്ളമൊഴുക്കു തടഞ്ഞപ്പോൾ കാട്ടാന തിരികെ കരയിലേക്കു കയറുന്നു.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി ഷട്ടർ അടച്ച് വെള്ളമൊഴുക്കു തടഞ്ഞപ്പോൾ കാട്ടാന തിരികെ കരയിലേക്കു കയറുന്നു.

ഷട്ടർ പരിശോധിക്കാനെത്തിയ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് കനാലിൽ കുടുങ്ങിക്കിടക്കുന്ന ആനയെ ആദ്യം കണ്ടത്. ഈ സമയം സെക്കൻഡിൽ 1200 ഘനയടി വെള്ളമാണ് ഈ കനാൽവഴി തമിഴ്നാട്ടിലേക്കു തുറന്നുവിട്ടിരുന്നത്. തുടർന്ന് ഇവർ വനംവകുപ്പിനെ വിവരം അറിയിച്ചു. തേക്കടിയിൽ നിന്ന് വനപാലകരെത്തിയ ശേഷം ഷട്ടർ അടച്ച് വെള്ളമൊഴുക്ക് തടഞ്ഞു. അതോടെ ആന കനാലിലൂടെ ഒരു കിലോമീറ്ററോളം പിന്നിലേക്ക് നീന്തി കരയിൽ കയറി കാട്ടിലേക്കു മറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com