ഇടുക്കി ജില്ലയിൽ ഇന്ന് (30-07-2024); അറിയാൻ, ഓർക്കാൻ

Mail This Article
സിപാസ് ബിഎഡ് കോളജിൽ സീറ്റ് ഒഴിവ്
തൊടുപുഴ∙ സിപാസ് ബിഎഡ് കോളജിൽ (ഗവ.വിഎച്ച്എസ്എസ് ക്യാംപസ്, തൊടുപുഴ ഈസ്റ്റ്) മാത്തമാറ്റിക്സ് വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 11ന് ഓഫിസിൽ എത്തണം. 9495911007, 9447124470
സ്പോട്ട് അഡ്മിഷൻ നാളെ
തൊടുപുഴ ∙ പുറപ്പുഴ ഗവ.പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ ഡിപ്ലോമ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കായി ലാറ്ററൽ എൻട്രി (രണ്ടാം വർഷത്തിലേക്ക്) സ്പോട്ട് അഡ്മിഷൻ നാളെ നടത്തും. രാവിലെ 10 വരെ കോളജിൽ എത്തുന്നവരുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പുതിയ അപേക്ഷ സമർപ്പിച്ചവർക്കും ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കു കോളജിൽ നേരിട്ടെത്തി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9495659662.
കട്ടപ്പന കമ്പോളം
ഏലം: 2000-2250
കുരുമുളക്: 641
കാപ്പിക്കുരു(റോബസ്റ്റ): 215
കാപ്പി പരിപ്പ്(റോബസ്റ്റ): 370
കൊക്കോ: 60
കൊക്കോ(ഉണക്ക): 280
കൊട്ടപ്പാക്ക്: 240
മഞ്ഞൾ: 240
ചുക്ക്: 375
ഗ്രാമ്പൂ: 975
ജാതിക്ക: 250
ജാതിപത്രി: 1300-1700
അധ്യാപക നിയമനം
വണ്ടിപ്പെരിയാർ ∙ വഞ്ചിവയൽ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി മലയാളം തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച 31ന് 10ന് സ്കൂൾ ഓഫിസിൽ.
വാഗമൺ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക് അധ്യാപക ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിൽ നിയമനത്തിനു 1നു 11ന് സ്കൂളിൽ അഭിമുഖം നടക്കും.
കൂടിക്കാഴ്ച നാളെ
അണക്കര ∙ ചക്കുപള്ളം ഗവ. ട്രൈബൽ ഹൈസ്കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ.
സ്പോട്ട് അഡ്മിഷൻ
കുട്ടിക്കാനം ∙ കുട്ടിക്കാനം മരിയൻ കോളജും സഹ്യാദ്രി ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തുന്ന ഒരു വർഷ ആയുർവേദ പഞ്ചകർമ ഇന്റർനാഷനൽ സ്പാ തെറപ്പി ഡിപ്ലോമ കോഴ്സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്നു 10ന് മരിയൻ കോളജിൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നു. 8281283844.