മൂടൽമഞ്ഞ്: വളഞ്ഞങ്ങാനത്ത് കാറും വാനും കൂട്ടിയിടിച്ചു; 8 പേർക്കു പരുക്ക്
Mail This Article
×
കുട്ടിക്കാനം ∙ കോട്ടയം– കുമളി റോഡിൽ വളഞ്ഞങ്ങാനത്തിനു സമീപം കുട്ടിക്കാനത്തു നിന്നു വന്ന കാറും മുണ്ടക്കയത്ത് നിന്നു വന്ന വാനും തമ്മിൽ കൂട്ടിയിടിച്ച് എട്ട് പേർക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ കോരുത്തോട് പൂവത്തുങ്കൽ അനുമോൾ (40), മകൾ ശ്രീലക്ഷ്മി (20) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും, പത്തനംതിട്ട വെട്ടിപ്പുറം സ്വദേശികളായ സോന (24), ദീപ്തി (32), ഷാന്റി (38), സുരേഖ (22) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. അപകടത്തിൽ രണ്ടു വാഹനങ്ങളുടെയും മുൻവശം തകർന്നു. ഇന്നലെ രാവിലെ 11.30നാണ് അപകടം. അപകടസമയം പ്രദേശത്ത് കനത്ത മൂടൽമഞ്ഞായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.