സംസ്കാരച്ചടങ്ങ് നടത്താൻ ബന്ധുക്കളെ പുഴകടത്തി അഗ്നിരക്ഷാ സേന

Mail This Article
×
തൊടുപുഴ ∙ കനത്ത മഴയിൽ തൊമ്മൻകുത്ത് പുഴയിൽ വെള്ളം ഉയർന്ന് മണ്ണൂക്കാട് ചപ്പാത്ത് മൂടിയതിനെത്തുടർന്ന് സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി ബന്ധുക്കളെയും കാർമികനെയും മറുകര എത്തിച്ചത് അഗ്നിരക്ഷാസേന. തൊമ്മൻകുത്ത് മണ്ണൂക്കാട് ഭാഗത്ത് താമസിക്കുന്ന നോമ്പ്രയിൽ പാലന്റെ (95) സംസ്കാര ചടങ്ങുകൾ നടത്തുന്നതിനു നിറഞ്ഞ് ഒഴുകുന്ന തൊമ്മൻകുത്ത് പുഴ മുറിച്ചു കടക്കാൻ അഗ്നിരക്ഷാ സേനയുടെ സഹായം ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് തൊടുപുഴ ഫയർഫോഴ്സ് സ്കൂബ ടീം എത്തി ഇവരുടെ ബോട്ടിൽ (ഡിങ്കി) ബന്ധുക്കളെയും കാർമികനെയും അക്കരെ എത്തിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് പാലൻ മരിച്ചത്. അസി.സ്റ്റേഷൻ ഓഫിസർ കെ.എ.ജാഫർഖാൻ ഫയർ ഓഫിസർമാരായ ടി.കെ.വിവേക്, കെ.എസ്.അബ്ദുൽ നാസർ, എം.പി. ബെന്നി എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.