ഇടുക്കി ജില്ലയിൽ ഇന്ന് (01-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം
ചെറുതോണി ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ മക്കൾക്ക് 2023 – 2024 അധ്യയന വർഷത്തെ വിദ്യാഭ്യാസ അവാർഡ് നൽകുന്നതിനുള്ള അപേക്ഷാ തീയതി 21വരെ ദീർഘിപ്പിച്ചു. സർക്കാർ സ്കൂളിലോ എയ്ഡഡ് സ്കൂളിലോ പഠിച്ചു 2024 മാർച്ചിൽ നടന്ന എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / ഹയർസെക്കൻഡറി / വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകളിൽ ആദ്യ ചാൻസിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളുടെ മാതാപിതാക്കൾ അവാർഡിനായി നിശ്ചിത ഫോമിൽ തടിയമ്പാട് പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ എക്സിക്യൂട്ടീവ് ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ചവർ അവാർഡിനു അർഹരല്ല. പരീക്ഷ തീയതിയിൽ അപേക്ഷകർക്ക് അംശാദായ കുടിശിക ഉണ്ടാകരുത്.
ലക്ചറർ ഒഴിവ്
തൊടുപുഴ∙ മുട്ടം സർക്കാർ പോളിടെക്നിക് കോളജിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലിഷ്, കെമിസ്ട്രി, ഫിസിക്സ് ലക്ചറർമാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും നെറ്റുമാണു യോഗ്യത. സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും പകർപ്പുകളും ബയോഡേറ്റയുമായി നാളെ10ന് കോളജ് ഓഫിസിൽ ഇന്റർവ്യൂവിനു ഹാജരാകണം.
കട്ടപ്പന കമ്പോളം
ഏലം: 2050-2175
കുരുമുളക്: 645
കാപ്പിക്കുരു(റോബസ്റ്റ): 217
കാപ്പി പരിപ്പ്(റോബസ്റ്റ): 370
കൊക്കോ: 60
കൊക്കോ(ഉണക്ക): 275
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 240
ചുക്ക്: 375
ഗ്രാമ്പൂ: 975
ജാതിക്ക: 245
ജാതിപത്രി: 1200-1675