ഇടുക്കി ജില്ലയിൽ ഇന്ന് (02-08-2024); അറിയാൻ, ഓർക്കാൻ

Mail This Article
ഇന്ന് അവധി
തൊടുപുഴ ∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന കജനാപ്പാറ ജിഎച്ച്എസ്എസ്. ചിത്തിരപുരം ജിഎച്ച്എസ് എന്നീ സ്കൂളുകൾക്കു കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.
മഴയ്ക്കു സാധ്യത
∙ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയുടെ യെലോ അലർട്ട്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത.
∙ കേരള തീരത്ത് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കു സാധ്യത. മീൻപിടിത്തക്കാരും തീരദേശവാസികളും ജാഗ്രത പാലിക്കണം.
കട്ടപ്പന കമ്പോളം
ഏലം: 2050-2150
കുരുമുളക്: 646
കാപ്പിക്കുരു(റോബസ്റ്റ): 217
കാപ്പി പരിപ്പ്(റോബസ്റ്റ): 365
കൊക്കോ: 60
കൊക്കോ(ഉണക്ക): 275
കൊട്ടപ്പാക്ക്: 230
മഞ്ഞൾ: 240
ചുക്ക്: 375
ഗ്രാമ്പൂ: 975
ജാതിക്ക: 240
ജാതിപത്രി: 1150-1650
അധ്യാപകനിയമനം
വണ്ടിപ്പെരിയാർ ∙ ഗവ. പോളിടെക്നിക് കോളജിൽ അസി. പ്രഫസർ ഇൻ മാത്തമാറ്റിക്സ് തസ്തികയിലേക്കു താൽക്കാലിക നിയമനത്തിന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. 55% മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. നെറ്റ്, പിഎച്ച്ഡി ഉള്ളവർക്കു മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 7നു രാവിലെ 10നു കോളജിൽ നേരിട്ടു ഹാജരാകണം.