മൂന്നാറിലെ ഹൈഡൽ ബ്ലോസം പാർക്കിൽ പൂക്കളുടെ വർണ വിസ്മയം തുടങ്ങി
Mail This Article
മൂന്നാർ∙ ഓണ അവധിക്കാലം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിസ്മയ കാഴ്ചയൊരുക്കി പഴയ മൂന്നാറിലെ ഹൈഡൽ ബ്ലോസം പാർക്കിൽ പൂക്കളുടെ വർണ വിസ്മയം തുടങ്ങി.കൊച്ചി-ധനുഷ്കോടി ദേശീയപാതയോരത്തായി ഹെഡ്‌വർക്സ് ഡാമിനോടു ചേർന്നുള്ള ബ്ലോസം പാർക്കിലാണ് പ്രകൃതിദത്തമായ ചകിരി കൊണ്ടുണ്ടാക്കിയ ചട്ടികളിൽ വച്ചു പിടിപ്പിച്ച വിവിധ നിറങ്ങളിലുള്ള ചെടികൾ പൂവിട്ടു നിൽക്കുന്നത്. ബോൾസ് ഇനത്തിലുള്ള ചെടികളാണ് ചകിരി ചട്ടികളിൽ വച്ചു പിടിപ്പിച്ചിരിക്കുന്നത്.18 തരം ബോൾസ് ചെടികളാണ് പൂവിട്ടു തുടങ്ങിയത്.
പാർക്കിൽ പലയിടങ്ങളിലായി പ്രത്യേകം തയാറാക്കിയ പടികളിലായി 680 ചെടിച്ചട്ടികളാണ് പുതുതായി ഹൈഡൽ വകുപ്പ് തയാറാക്കിയിരിക്കുന്നത്. എട്ട് ഏക്കറിലധികം സ്ഥലത്ത് പരന്നു കിടക്കുന്ന പാർക്കിൽ 500ലധികം തരം പൂക്കളാണുള്ളത്. കൂടാതെ കുട്ടികൾക്കുള്ള പാർക്ക്, നടപ്പാത, വിശ്രമകേന്ദ്രം, സിപ് ലൈൻ, ലഘുഭക്ഷണശാലകൾ, ശുചിമുറികൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. പാർക്കിലെ മുഴുവൻ മരങ്ങളിലും അത്യാധുനിക രീതിയിലുള്ള വർണ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
നിരക്ക്
മുതിർന്നവർക്ക് - 80, കുട്ടികൾക്ക് - 50.
ഗ്രൂപ്പായി വരുന്നവർക്കുള്ള ഡിസ്കൗണ്ട്.
11 മുതൽ 20 വരെയുള്ള ഗ്രൂപ്പിന് - 10%
21-30 വരെ - 20%
31-40 വരെ - 30%
41-50 വരെ - 40%