ADVERTISEMENT

തൊടുപുഴ ∙ രാത്രി വൈകി പ്രകൃതി സൗന്ദര്യവും ആസ്വദിച്ച് ഒന്നു കൂടാൻ പറ്റിയ സ്ഥലം ഉണ്ടോ തൊടുപുഴയിൽ എന്നു ചോദിക്കുന്നവർ തൊടുപുഴ റിവർവ്യൂ ബൈപാസിലെ ഫുഡ് സ്ട്രീറ്റിൽ വന്നാൽ രാത്രി 12 വരെ ആഘോഷമാക്കാം. രാവിലെ 7ന് വിവിധ തരം ചായ, കോഫി, ദോശ എന്നിവയുമായി തുടക്കം. നാടൻ മുതൽ ചൈനീസ്, അറബിക്, ബ്രോസ്റ്റഡ് ചിക്കൻ എന്നിങ്ങനെ ആഗ്രഹിക്കുന്നതെന്തും വിളമ്പാൻ 10 വെറൈറ്റി ഫുഡ് സ്റ്റാളുകൾ.

വൈകുന്നേരങ്ങളിൽ കഥ പറഞ്ഞ് റിലാക്സ് ആയി ഇരിക്കാൻ ചൂട് ചായയും ചെറു കടികളും.ചിൽ ആകാൻ ഐസ്ക്രീമും ഫ്രഷ് ജ്യൂസും ഷേക്കും ലസ്സിയും. ഇൻസ്റ്റയിലും ഫേസ്ബുക്കിലും സ്റ്റോറിയിടാൻ ഇഷ്ടം പോലെ വെറൈറ്റി വിഭവങ്ങൾ. ശനിയാഴ്ചകളിൽ രാത്രി 8 മുതൽ 10 വരെ ഭക്ഷണത്തോടൊപ്പം സംഗീത നിശ. ഈ ഫുഡ് സ്ട്രീറ്റ് ‘വേറെ ലെവൽ ആണ് മച്ചാനെ’ എന്ന് ആരും പറഞ്ഞുപോകും.

മെക്കാനിക്കൽ എൻജിനീയറിങ് അധ്യാപകരായ കെ.അരുൺ, കെ.ആർ.അരുൺ, ആകാശ് പോൾ സാവിയോ, ബി.നിബിൻ, മാർട്ടിൻ ജോസ് എന്നിവർ ചേർന്നാണു ഫുൾ ‘മെക്കാനിസം’. ബോളുകളും വിവിധ സ്ലൈഡുകളും ഒക്കെയുള്ള പ്ലേ ഏരിയയിൽ കുട്ടികൾ കളിച്ചു തിമർക്കുമ്പോൾ ഒപ്പം വരുന്ന മുതിർന്നവർക്കും പ്രായമായവർക്കും ബോറടിക്കാതെ ഒരിടം എന്ന ആശയത്തിലാണു ഫുഡ് സ്ട്രീറ്റ് ഒരുക്കിയിരിക്കുന്നത്.ചൂടു ഭക്ഷണത്തിനൊപ്പം തൊടുപുഴയാറിന്റെ സൗന്ദര്യവും ആസ്വദിക്കാം. സ്റ്റാളുകൾ കയറിയിറങ്ങി കാലുകഴയ്ക്കാതെ കൊതിയൂറുന്ന വിഭവങ്ങളും വയറുനിറയെ കഴിച്ചിറങ്ങാം.

English Summary:

Thodupuzha's new Food Street offers a unique blend of delicious food, stunning river views, and lively entertainment. Open until midnight, visitors can enjoy a variety of cuisines, live music on Saturdays, and a dedicated play area for children.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com