ഇടുക്കി ജില്ലയിൽ ഇന്ന് (07-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
കാലാവസ്ഥ
കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.
അറിയിപ്പ്
അസിസ്റ്റന്റ് പ്രഫസർ ഇന്റർവ്യൂ
കോട്ടയം ∙ എംജി സർവകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ ഈ 11 വരെ നടക്കും.
ഒരു വർഷത്തേക്കാണു നിയമനം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.
അധ്യാപക ഒഴിവ്
നെടുങ്കണ്ടം∙ ഉടുമ്പൻചോല ഗവ. ഹൈസ്കൂളിൽ നിലവിൽ ഒഴിവുള്ള എച്ച്എസ്ടി (ഇംഗ്ലിഷ്) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 9ന് രാവിലെ 11 നു ഹാജരാകണം.
ഓംബുഡ്സ്മാൻ സിറ്റിങ് 12ന്
ചെറുതോണി ∙ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ യോജന (ഗ്രാമീൺ) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് 12ന് രാവിലെ 10ന് വാത്തിക്കുടി പഞ്ചായത്ത് ഓഫിസിലും, ഉച്ചയ്ക്ക് 12ന് കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫിസിലും ഓംബുഡ്സ്മാൻ സിറ്റിങ് നടത്തും. തൊഴിലാളികൾക്കും, പൊതുജനങ്ങൾക്കും, ജനപ്രതിനിധികൾക്കും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പിഎംഎവൈ (ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ടു ombudsmanidk@gmail.com എന്ന ഇ മെയിൽ വിലാസത്തിലും നേരിട്ടും പരാതികൾ നൽകാം.
മെഡിക്കൽ ക്യാംപ്
ചെറുതോണി ∙ 50 നു മുകളിൽ പ്രായമുള്ളവർക്കായി മെഡിക്കൽ ക്യാംപ്, സൗജന്യ രക്ത പരിശോധന എന്നിവ നടത്തുന്നു. 10ന് രാവിലെ 10 മണിക്കു മഴുവടി ഉമ്മൻ ചാണ്ടി കോളനി കമ്യൂണിറ്റി ഹാളിലാണ് ക്യാംപ്.
കട്ടപ്പന കമ്പോളം
ഏലം: 2150-2350
കുരുമുളക്: 652
കാപ്പിക്കുരു(റോബസ്റ്റ): 222
കാപ്പി പരിപ്പ്(റോബസ്റ്റ): 367
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 260
ചുക്ക്: 380
ഗ്രാമ്പൂ: 975
ജാതിക്ക: 250
ജാതിപത്രി: 1300-1675