ഇടുക്കി ജില്ലയിൽ ഇന്ന് (19-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഇന്ന്
ചില ജില്ലകളിൽ മിതമായ തോതിൽ മഴയ്ക്ക് സാധ്യത .
മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്
തൊടുപുഴ ∙ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഇന്നു രാവിലെ 11നു പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.
കട്ടപ്പന കമ്പോളം
ഏലം: 2000-2300
കുരുമുളക്: 660
കാപ്പിക്കുരു(റോബസ്റ്റ): 230
കാപ്പിപ്പരിപ്പ്(റോബസ്റ്റ): 375
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 265
ചുക്ക്: 380
ഗ്രാമ്പൂ: 950
ജാതിക്ക: 260
ജാതിപത്രി: 1300-1750
ഗുരുദേവ സമാധിദിനം 21ന്
കട്ടപ്പന∙ ശ്രീനാരായണ ഗുരുദേവ സമാധിദിനം 21ന് മലനാട് യൂണിയനിലെ 38 ശാഖകളിലും ആചരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗുരുദേവ ക്ഷേത്രങ്ങളിലും സമാധിദിനാചരണത്തിനായി പ്രത്യേകം തയാറാക്കിയ ആശ്രമ സമാനമായ ഇടങ്ങളിലും പൂജയും ആരാധനയും ഉണ്ടാകും. മഹാസമാധി ദിനത്തിന്റെ മഹത്വം അറിയിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ, സമൂഹപ്രാർഥന, അന്നദാനം എന്നിവ നടക്കും.21നു രാവിലെ 6ന് ക്ഷേത്രങ്ങളിൽ മഹാഗുരുപൂജയോടെ ചടങ്ങുകൾ ആരംഭിക്കും. മഹാസമാധി സമയമായ 3.30നു ദൈവദശക പ്രാർഥനയോടെ ചടങ്ങുകൾ സമാപിക്കും. തുടർന്ന് അന്നദാനം നടക്കും. മലനാട് യൂണിയനിലെ 38 ശാഖകളിലും നടക്കുന്ന ചടങ്ങുകളിൽ യൂണിയൻ നേതാക്കൾ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ അറിയിച്ചു.