ADVERTISEMENT

രാജകുമാരി ∙ 301 കോളനിയിൽ ചക്കക്കൊമ്പൻ വീട് തകർത്തു. 301 കോളനിയിലെ താമസക്കാരനായ ഐസക് വർഗീസിന്റെ കുടിലാണ് ശനിയാഴ്ച രാത്രി 8ന് ചക്കക്കൊമ്പൻ തകർത്തത്. വീടിന് സമീപത്ത് ആന എത്തിയതോടെ വളർത്തുനായ്ക്കൾ ബഹളം വച്ചിരുന്നു. ഇതേത്തുടർന്ന് ഐസക്കും ഭാര്യ സാറാമ്മയും സമീപത്തെ മറ്റൊരു വീട്ടിലേക്കു മാറി. ഇവരുടെ കുടിലിന്റെ ഒരു ഭാഗം തകർത്ത ചക്കക്കൊമ്പൻ പാത്രങ്ങളും വീട്ടുപകരണങ്ങളും നശിപ്പിച്ചു. 

സമീപവാസികൾ ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ഇത് ആറാം തവണയാണ് ഐസക്കിന്റെ പുല്ലുമേഞ്ഞ കുടിൽ കാട്ടാന തകർക്കുന്നത്. ലൈഫ് പദ്ധതിയിൽ ഇവർക്ക് വീട് അനുവദിച്ചിട്ടുണ്ട്. എന്നാൽ കൈവശ ഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ ഇതുവരെ വീട് നിർമാണം തുടങ്ങാൻ കഴിഞ്ഞില്ല. ഇവർ താമസിക്കുന്ന കുടിലിന് പഞ്ചായത്തിൽ കരമൊടുക്കുന്നുണ്ട്. ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ കാട്ടാന വീട് തകർത്താലും നഷ്ടപരിഹാരം ലഭിക്കില്ല.

English Summary:

In a recurring nightmare, a wild elephant nicknamed Chakkakomban, notorious for its love of jackfruit, destroyed a house in Kerala's 301 Colony, leaving the residents grappling with fear, loss, and bureaucratic hurdles.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com