ADVERTISEMENT

മത്സരങ്ങൾ സംഘടിപ്പിക്കും:  തൊടുപുഴ ∙ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നാളെ  മുതൽ 8 വരെ സ്കൂൾ, കോളജ് വിദ്യാർഥികളെ പങ്കെടുപ്പിച്ച് ജില്ലാ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ മത്സരങ്ങൾ സംഘടിപ്പിക്കും. നാളെയും 3നുമായി കട്ടപ്പന ഗവ. ട്രൈബൽ ഹൈസ്കൂളിലാകും മത്സരങ്ങൾ നടക്കുക. ജില്ലാതലത്തിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2500/- 1500/-, 1000/- രൂപ വീതം തുകയും സർട്ടിഫിക്കറ്റും ലഭിക്കും.

മത്സരങ്ങളുടെ സമയം: നാളെ രാവിലെ 9നു റജിസ്ട്രേഷൻ, 9.30 മുതൽ പകൽ 11.30 വരെ പെൻസിൽ ഡ്രോയിങ്, 11.45 മുതൽ 12.45 വരെ ഉപന്യാസം, 2.15 മുതൽ വൈകിട്ട് 4.15 വരെ ജലച്ചായ ചിത്രരചന. 3നു 10.00 മുതൽ ഉച്ചയ്ക്ക് 01.00 വരെ ക്വിസ് മത്സരം, 2 മുതൽ വൈകിട്ട് 4 വരെ പ്രസംഗം. ഫോൺ: 04862 2325105, 9946413435.

റേഷൻ കടകൾക്ക് അവധി
∙സെപ്റ്റംബർ റേഷൻ വിതരണം അവസാനിച്ച സാഹചര്യത്തിൽ സ്റ്റോക്ക് ക്രമീകരണത്തിനായി റേഷൻ കടകൾക്ക് അവധി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com