ADVERTISEMENT

ഇന്ന് 
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 
കേരള തീരത്ത് മത്സ്യബന്ധനത്തിനഉ പോകാൻ പാടില്ല. തീരദേശവാസികളും ജാഗ്രത പാലിക്കണം.

കട്ടപ്പന കമ്പോളം
ഏലം: 2875-3000
കുരുമുളക്: 622
കാപ്പിക്കുരു(റോബസ്റ്റ): 227
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊക്കോ: 100
കൊക്കോ(ഉണക്ക): 600
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 240
ചുക്ക്: 360
ഗ്രാമ്പൂ: 925
ജാതിക്ക: 340
ജാതിപത്രി: 1500-2150

വനംവകുപ്പിൽ കായികക്ഷമതാ പരീക്ഷ
കട്ടപ്പന ∙ ഇടുക്കി ജില്ലയിൽ വനംവകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ(കാറ്റഗറി നമ്പർ 232/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബർ 10(പുരുഷൻമാർ), 11(വനിതകൾ) തീയതികളിൽ മലപ്പുറം ജില്ലയിലെ എംഎസ്പി പരേഡ് ഗ്രൗണ്ട് അപ് ഹില്ലിൽ നടക്കും. ഉദ്യോഗാർഥികൾ തങ്ങളുടെ വൺടൈം റജിസ്‌ട്രേഷൻ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും കമ്മിഷൻ അംഗീകരിച്ച യഥാർഥ തിരിച്ചറിയൽ രേഖയും ഗസറ്റ് നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റും സഹിതം ഹാജരാകണമെന്ന് ജില്ലാ പിഎസ്‌സി ഓഫിസർ അറിയിച്ചു.

ഗതാഗതം നിരോധിച്ചു
മൂന്നാർ ∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഡിസംബർ 4 വരെ കുണ്ടള അണക്കെട്ടിന്റെ മുകൾഭാഗം വഴിയുള്ള ഗതാഗതം നിരോധിച്ചു. പതിവ് വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഡാം ടോപ്പ് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നതെന്നും കുണ്ടള, ചെണ്ടുവര, വട്ടവട ഡിവിഷൻ എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങൾ എല്ലപ്പെട്ടി ഭാഗം വഴി പോകണമെന്നും വൈദ്യുതിവകുപ്പ് അധികൃതർ അറിയിച്ചു.

മൂന്നാർ കേരളോത്സവം നാളെ മുതൽ 
മൂന്നാർ ∙ പഞ്ചായത്തിലെ കേരളോത്സവം നാളെ മുതൽ ഒന്നുവരെ നടക്കും. നാളെ ഫുട്ബോൾ മത്സരങ്ങൾ ഹൈ ഓൾറ്റിറ്റ്യൂഡ് മൈതാനത്തും ഷട്ടിൽ ബാഡ്മിന്റൻ, വോളിബോൾ മത്സരങ്ങൾ പഴയ മൂന്നാർ കെഡിഎച്ച്പി ക്ലബ്ബിലും നടക്കും. 
30ന് ക്രിക്കറ്റ് മത്സരങ്ങൾ പഴയ മൂന്നാർ ഹൈ ഓൾറ്റിറ്റ്യൂഡ് മൈതാനത്തും ബാസ്കറ്റ് ബോൾ മത്സരങ്ങൾ പഴയ മൂന്നാർ ഹൈസ്കൂൾ മൈതാനത്തും നടക്കും. ഒന്നിനു മറ്റു കായിക മത്സരങ്ങൾ, കബഡി എന്നിവ ഹൈ ഓൾറ്റിറ്റ്യൂഡ് മൈതാനത്തും വടംവലി, പഞ്ചഗുസ്തി എന്നിവ മൂന്നാർ ടൗണിലും നടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com