കുളത്തുപാലത്ത് മാലിന്യംതള്ളൽ തുടരുന്നു; ഒരു മാറ്റവും ഇല്ല
Mail This Article
×
കുമളി ∙ ബോധവൽക്കരണവും ഫലം കാണുന്നില്ല, കുമളി കുളത്തുപാലത്തെ മാലിന്യംതള്ളൽ തുടരുന്നു. ഇനി കടുത്ത നടപടിയിലേക്കെന്ന് പഞ്ചായത്ത്. കുമളി കെഎസ്ആർടിസി ഡിപ്പോയിലേക്കുള്ള പ്രവേശനകവാടത്തിലാണ് സാമൂഹികവിരുദ്ധർ ദിവസവും മാലിന്യം കൊണ്ടുവന്ന് തള്ളുന്നത്. പഞ്ചായത്ത് ഈ ഭാഗം വൃത്തിയാക്കി പൂച്ചെടികൾ വച്ചെങ്കിലും മാലിന്യമിടുന്നവർക്ക് ഇതൊന്നും വിഷയമല്ല.
പിന്നീട്, പഞ്ചായത്ത് ശിക്ഷണ നടപടിയായി പിഴ ഈടാക്കുമെന്നുള്ള മുന്നറിയിപ്പ് ബോർഡ് ഇവിടെ സ്ഥാപിച്ചു. അതോടെ ഈ ബോർഡിന് കീഴിലാണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. ഇതോടെയാണ് മാലിന്യം തള്ളുന്നയാളെ പിടികൂടി പരമാവധി ശിക്ഷ നൽകാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ മാലിന്യം തള്ളുന്നവരുടെ ഫോട്ടോയെടുത്ത് കൊടുക്കുന്നയാൾക്ക് 2,500 രൂപ പാരിതോഷികം നൽകും.
English Summary:
The picturesque town of Kumily faces a persistent challenge with illegal waste dumping at Kulathupalam, near the KSRTC depot. Despite awareness efforts, the problem persists, prompting the Panchayat to implement stringent measures, including hefty fines and a reward system for reporting offenders.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.