ഇടുക്കി ജില്ലയിൽ ഇന്ന് (29-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
സൗജന്യ പരീക്ഷാ പരിശീലനം
നെടുങ്കണ്ടം ∙ ബ്ലോക്ക് പഞ്ചായത്തിന്റെയും റോട്ടറി കാർഡമം സിറ്റി നെടുങ്കണ്ടത്തിന്റെയും ആഭിമുഖ്യത്തിൽ നെടുങ്കണ്ടം കോംപറ്റീറ്റർ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ പിഎസ്‌സി, ആർആർബി തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള സൗജന്യ വർക്‌ഷോപ് നടത്തും. ഡിസംബർ 2 മുതൽ 6 വരെ യാണ് പരിശീലനം.
പരിശീലകരെ ആവശ്യമുണ്ട്
നെടുങ്കണ്ടം ∙ ഐഎച്ച്ആർഡി കോളജിൽ പിഎം വിശ്വകർമ പദ്ധതിയുടെ പരിശീലനവുമായി ബന്ധപ്പെട്ട് കൊല്ലപ്പണിയിൽ പരിശീലനം നൽകാൻ താൽപര്യമുള്ള പരിശീലകരെ ആവശ്യമുണ്ട്. 04868 234472, 9747407231.
ഡ്രൈവർ ഒഴിവ്
ഏലപ്പാറ ∙ പഞ്ചായത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് ഡിസംബർ രണ്ടിന് 11ന് ഉദ്യോഗാർഥികളുമായി അഭിമുഖം നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കട്ടപ്പന കമ്പോളം
ഏലം: 2900-3050
കുരുമുളക്: 625
കാപ്പിക്കുരു(റോബസ്റ്റ): 227
കാപ്പി പരിപ്പ്(റോബസ്റ്റ): 385
കൊക്കോ: 100
കൊക്കോ(ഉണക്ക): 600
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 240
ചുക്ക്: 360
ഗ്രാമ്പൂ: 925
ജാതിക്ക: 350
ജാതിപത്രി: 1500-2150