ADVERTISEMENT

നെടുങ്കണ്ടം ∙ വാഹന മോഷണക്കേസിൽ അതിഥിത്തൊഴിലാളി അറസ്റ്റിൽ.    മധ്യപ്രദേശ് സ്വദേശി മുകേഷ് കുമാറാണ്(26) നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 10ന് രാത്രി പതിനൊന്നരയോടെ നെടുങ്കണ്ടം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്ക് സമീപമുള്ള സ്വകാര്യ ഡ്രൈവിങ് സ്കൂളിന്റെ വാഹനം പ്രതി മോഷ്ടിച്ച് കടത്തുകയായിരുന്നു. താന്നിമൂട് സ്വദേശിയായ മരുതാനിയിൽ മുഹമ്മദ് ഹാരിസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു വാഹനം.

രണ്ടു ദിവസങ്ങൾക്ക് ശേഷം വലിയതോവാള മന്നാക്കുടിക്കടുത്ത് റോഡിന് സമീപം വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സിഐ ജെർലിൻ വി.സ്‌കറിയ, എസ്ഐ ലിജോ പി.മാണി, സിപിഒമാരായ അനീഷ്, ജ്യോതി, ബിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

English Summary:

A 26-year-old migrant worker from Madhya Pradesh was arrested by Nedumkandam police in connection with a vehicle theft case. The investigation is ongoing.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com