ADVERTISEMENT

രാജാക്കാട്∙ വംശനാശ ഭീഷണി നേരിടുന്ന ‘കന്യാസ്ത്രീ കൊക്ക്’ (ഏഷ്യൻ വൂളി നെക്ഡ് സ്റ്റോർക്ക്) തേക്കിൻകാനത്ത് വിരുന്നെത്തി. ഇന്നലെ പുലർച്ചെ മുതലാണു ഒരു കന്യാസ്ത്രീ കൊക്കിനെ തേക്കിൻകാനത്ത് നാട്ടുകാർ കണ്ടത്.     ആളുകളെ കണ്ടിട്ടും ഭയമില്ലാതെ റോഡിലൂടെ നടന്ന കൊക്ക് നാട്ടുകാർക്ക് കൗതുക കാഴ്ചയായി. പരുന്തിന്റെ അത്ര വലുപ്പമുള്ള കന്യാസ്ത്രീ കൊക്ക് ഉയരം കൂടിയ മരങ്ങളുടെയും ടവറുകളുടെയും മുകളിലാണ് കൂടൊരുക്കുന്നത്.

2022ൽ മലപ്പുറം ജില്ലയിൽ ഉൾപ്പെടെ കന്യാസ്ത്രീ കൊക്കിന്റെ കൂടുകളുടെ സർവേ നടത്തിയിരുന്നു. ബകം, കരിം കൊക്ക് എന്നീ പേരുകളിൽ അറിയപ്പെടുന്ന കന്യാസ്ത്രീ കൊക്ക് സിക്കോണിയ എന്ന ജെനുസിൽപ്പെട്ട പക്ഷികളിലൊന്നാണ്. തവള, ഞണ്ട്, മത്സ്യം, ഇഴജന്തുക്കൾ എന്നിവയാണ് പ്രധാന ഭക്ഷണം. കഴുത്ത്, ഉദരം, പിൻഭാഗം എന്നിവിടങ്ങൾ തൂവെള്ള നിറവും മറ്റ് ശരീര ഭാഗങ്ങളിൽ തവിട്ടു കലർന്ന കറുപ്പ് നിറവുമാണ്.

English Summary:

A Milky Stork, a critically endangered bird species, has made a surprising appearance in Thekinkad, Kerala, captivating the attention of locals with its unusual presence. The large bird, known for building its nests atop tall trees and towers, has been spotted casually strolling through the streets, unafraid of human interaction.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com