57-ാം മൈലിൽ വീട്ടിൽ മോഷണം; ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു
Mail This Article
×
വണ്ടിപ്പെരിയാർ ∙ 57-ാം മൈലിൽ പട്ടാപ്പകൽ വീടിന്റെ മേൽക്കൂര തകർത്തു കയറി ഒരു ലക്ഷം രൂപ മോഷ്ടിച്ചു. രമ്യഭവനിൽ കാളിദാസിന്റെ വീടിനുള്ളിൽ കടന്ന മോഷ്ടാവ് അലമാര തകർത്ത ശേഷമാണ് പണം കവർന്നത്. കാളിദാസ് ഓട്ടോറിക്ഷാ തൊഴിലാളിയും ഭാര്യ ഷീന തോട്ടം തൊഴിലാളിയുമാണ്. ഇരുവരും ജോലിക്കു പോയ സമയത്താണ് സംഭവം. ഇവർ വൈകുന്നേരം മടങ്ങി വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വീട് നിർമാണത്തിനായി പോസ്റ്റ്ഓഫിസിൽ ഉണ്ടായിരുന്ന നിക്ഷേപം പിൻവലിച്ചു സൂക്ഷിച്ച പണമാണ് മോഷണം പോയത്. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവ സ്ഥലത്ത് പരിശോധന നടത്തി.
English Summary:
Vandiperiyar daylight robbery resulted in the theft of one lakh rupees from the home of Kalidas, an auto-rickshaw driver. The money, withdrawn for house construction, was stolen while Kalidas and his wife were at work.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.