ADVERTISEMENT

തൊമ്മൻകുത്ത്∙ പുഴയുടെ ഒഴുക്കിന് തടസ്സമായി തൊമ്മൻകുത്ത് പുഴയിലുണ്ടായിരുന്ന വലിയ മൺതുരുത്ത് ഭാഗികമായി നീക്കം ചെയ്തു. പുഴയുടെ ഒഴുക്ക് സുഗമമാക്കി. കാലവർഷത്തിൽ വലിയതോതിൽ വെള്ളം വന്ന് പുഴയുടെ മുക്കാൽ ഭാഗത്തോളമുള്ള തുരുത്തിന്റെ എതിർ ദിശയിലേക്ക് വെള്ളം കവിഞ്ഞു കയറിയിരുന്നു. ഇതോടെ ചെറിയ മഴ പെയ്താൽ പോലും വെള്ളം അടുത്ത പറമ്പുകളിലും റോഡിലും കയറുന്നത് പതിവായിരുന്നു. 

വാർഡ് മെംബർ ബിബിൻ അഗസ്റ്റിൻ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് പുഴയിലെ മണലും മണ്ണും നീക്കം ചെയ്യാൻ ജലവിഭവ വകുപ്പിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ മഴക്കാലത്തിനു മുൻപ് ഇതു നീക്കം ചെയ്യാനുള്ള പണികൾ ആരംഭിച്ചെങ്കിലും മഴ ശക്തമായതോടെ ഇതു തടസ്സപ്പെട്ടു. പിന്നീട് ഇപ്പോഴാണ് മണ്ണുമാന്തി ഉപയോഗിച്ച് ഇതു നീക്കം ചെയ്യുന്ന പണികൾ ആരംഭിച്ചത്.

English Summary:

Thommankuthu river dredging improves water flow. The removal of a large sandbank, following community concerns, has mitigated previous flooding issues in the area.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com