മുതിരപ്പുഴയിൽ വീണ്ടും മാലിന്യം; ആർക്കും ഒരു മാറ്റവുമില്ല!
Mail This Article
×
മൂന്നാർ ∙ പഞ്ചായത്ത് ശുചിയാക്കി ഒരാഴ്ച തികയും മുൻപ് മുതിരപ്പുഴയിൽ വീണ്ടും മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നു. പെരിയവരപാലം മുതലുള്ള ഭാഗത്താണ് വ്യാപകമായി കവറുകളിൽ കെട്ടിയും അല്ലാതെയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയത്. പ്രദേശത്തെ വഴിയോര കച്ചവടക്കാരും കാൽനടയാത്രക്കാരുമാണ് മാലിന്യം വ്യാപകമായി പുഴയിലേക്ക് വലിച്ചെറിയുന്നത്. പെരിയവരകവല മുതൽ ആർഒ കവല വരെയുള്ള ഭാഗത്തെ പുഴയിൽ കവറുകളിലും ചാക്കുകളിലും കെട്ടി വലിച്ചെറിഞ്ഞ മാലിന്യങ്ങൾ തങ്ങിക്കിടന്നത് വാർത്തയായതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് പഞ്ചായത്ത് ശുചീകരണത്തൊഴിലാളികൾ പുഴ വൃത്തിയാക്കിയത്. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും പുഴയിലും തള്ളുന്നത് കണ്ടെത്തി നടപടിയെടുക്കുന്നതിനായി ജനുവരി ഒന്നു മുതൽ മൂന്നാറിൽ മൂന്നംഗ ഗ്രീൻ ആർമിയെ പഞ്ചായത്ത് നിയമിച്ചിരുന്നു.
English Summary:
Munnar pollution is worsening as waste is again piling up in the Muthirappuzha river. The local panchayat is struggling to maintain cleanliness despite recent cleanup efforts and the deployment of a Green Army.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.