പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രം
Mail This Article
രാജാക്കാട് ∙ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രം ‘വെന്റിലേറ്ററിലായിട്ട്’ വർഷങ്ങളായെങ്കിലും പ്രാഥമിക ചികിത്സ പോലും നൽകാതെ ആരോഗ്യ വകുപ്പ് അധികൃതരുടെ അവഗണന തുടരുന്നു. വിദഗ്ധ ഡോക്ടർമാരുൾപ്പെടെ 7 ഡോക്ടർമാരും 12 സ്റ്റാഫ് നഴ്സുമാരും അനുബന്ധ പാരാമെഡിക്കൽ ജീവനക്കാരും വേണമെന്നാണ് കണക്ക്. എന്നാൽ ഇതിന്റെ പകുതി ഡോക്ടർമാരും ജീവനക്കാരും ഇവിടെയില്ല. ബ്ലോക്ക് മെഡിക്കൽ ഓഫിസറും ഉൾപ്പെടെ 3 ഡോക്ടർമാരുടെ സേവനം ലഭിച്ചിരുന്നതാണ്.
എന്നാൽ 2 ഡോക്ടർമാരെയും 2 നഴ്സുമാരെയും ഇൗ സിഎച്ച്സിയുടെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്ക് സ്ഥലം മാറ്റി. 6 പഞ്ചായത്തുകളിൽനിന്നായി 350 മുതൽ 400 സാധാരണക്കാരായ രോഗികൾ ഒപി വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയിരുന്ന ഇൗ ആശുപത്രിയിൽ ജീവനക്കാരും പരിശോധന സൗകര്യങ്ങളുമില്ലാത്തതിനാൽ ഇപ്പോൾ രോഗികളുടെ എണ്ണം 200 വരെയായി കുറഞ്ഞിട്ടുണ്ട്. കിടത്തിച്ചികിത്സ നിലച്ചിട്ട് ഒരു വർഷത്തോളമായി. എക്സ്റേ ലാബും പ്രവർത്തനരഹിതമാണ്.