ഇടുക്കി ജില്ലയിൽ ഇന്ന് (11-01-2025); അറിയാൻ, ഓർക്കാൻ
Mail This Article
ഫുട്ബോൾ ടൂർണമെന്റ് 24ന്
തൊടുപുഴ ∙ ജില്ലാ നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ നടത്തുന്ന എംപി കപ്പ് സീനിയർ സ്കൂൾ ലവൽ ഫുട്ബോൾ ടൂർണമെന്റ് 24ന് നടക്കും. താൽപര്യമുള്ള സ്കൂൾ ടീമുകൾ ഈ നമ്പറിൽ ബന്ധപ്പെടുക: 8606364223.
പെനൽറ്റി ഷൂട്ടൗട്ട് മത്സരം ഇന്ന്
തൊടുപുഴ ∙ വഴിത്തല സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വഴിത്തലയിൽ പെനൽറ്റി ഷൂട്ടൗട്ട് മത്സരവും ഭവനനിർമാണ ശിലാസ്ഥാപനവും നടത്തും. ഇന്നു വൈകിട്ട് 6.30ന് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം തൊടുപുഴ എസ്എച്ച്ഒ മഹേഷ്‌കുമാർ കിക്കോഫ് ചെയ്യും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഒന്നാം സ്ഥാനക്കാർക്ക് തൊടുപുഴ പ്രസിഡൻസി കോളജ് നൽകുന്ന 10,001 രൂപയും രണ്ടും മൂന്നും നാലും സ്ഥാനത്തിന് യഥാക്രമം 7001, 5001, 3001 രൂപ കാഷ് അവാർഡും നൽകും. ബാങ്കിന്റെ ശതാബ്ദിയുടെ ഭാഗമായി ലയൺസ് ക്ലബ്, ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ എന്നിവരുമായി സഹകരിച്ച് നിർമിച്ചു നൽകുന്ന 7 സ്വപ്‌ന ഭവനങ്ങളിൽ നാലാമത്തെ വീടിന്റെ ശിലാസ്ഥാപനം നിർവഹിച്ചതായി ബാങ്ക് പ്രസിഡന്റ് ക്ലമന്റ് ഇമ്മാനുവൽ, വൈസ് പ്രസിഡന്റ് സോമി വട്ടക്കാട്ട്, ബോർഡ് മെംബർ ടോമിച്ചൻ മുണ്ടുപാലം, പ്രോഗ്രാം കൺവീനർ ജിജി വർഗീസ് എന്നിവർ പറഞ്ഞു.
കട്ടപ്പന കമ്പോളം
ഏലം: 2925-3075
കുരുമുളക്: 650
കാപ്പിക്കുരു(റോബസ്റ്റ): 226
കാപ്പി പരിപ്പ്(റോബസ്റ്റ): 405
കൊട്ടപ്പാക്ക്: 220
മഞ്ഞൾ: 210
ചുക്ക്: 320
ഗ്രാമ്പൂ: 900
ജാതിക്ക: 340
ജാതിപത്രി: 1700-2400