ADVERTISEMENT

നെടുങ്കണ്ടം ∙ നെടുങ്കണ്ടത്തുനിന്നു തമിഴ്നാട്ടിലേക്ക്‌ കെഎസ്ആർടിസി യാത്ര ആരംഭിച്ചു. നെടുങ്കണ്ടം ഡിപ്പോയിൽ നിന്നു കമ്പത്തേക്കുള്ള പുതിയ സർവീസ് എം.എം.മണി എംഎൽഎ ഫ്ലാഗ് ഓഫ്‌ ചെയ്തു. കല്ലാർ-തൂക്കുപാലം-രാമക്കൽമേട് - ബാലൻപിള്ളസിറ്റി - കമ്പംമെട്ട് വഴിയാണ് സർവീസ്. രാവിലെ 7:50, 11:10, ഉച്ചകഴിഞ്ഞ് 3 എന്നീ സമയങ്ങളിൽ നെടുങ്കണ്ടത്തുനിന്നു പുറപ്പെടുന്ന ബസ് യഥാക്രമം 9:30, ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് 4:30 എന്നീ സമയങ്ങളിൽ കമ്പത്തുനിന്നു തിരികെ പുറപ്പെടും. തുടർന്ന് വൈകിട്ട് 6:30ന് തൂക്കുപാലം വഴി കട്ടപ്പനയ്ക്കും തിരികെ 8:10ന് നെടുങ്കണ്ടത്തേക്കും സർവീസ് നടത്തും. 

വിവിധ ആവശ്യങ്ങൾക്കായി തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്ന നൂറുകണക്കിനാളുകൾക്ക്‌ പുതിയ സർവീസ് പ്രയോജനകരമാകും. തേനി മെഡിക്കൽ കോളജിലേക്ക് ഉൾപ്പെടെ തമിഴ്നാട്ടിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കും വിനോദ സഞ്ചാരികൾക്കും വിദ്യാർഥികൾക്കും തോട്ടം തൊഴിലാളികൾക്കും പുതിയ സർവീസ് ഉപകാരപ്രദമാകും.

യാത്രക്കാരുടെ നിർദേശങ്ങൾ പരിഗണിച്ചു പുതിയ ബസിന്റെ സമയക്രമത്തിലും സർവീസ് തുടങ്ങുന്ന സ്ഥലത്തിനും മാറ്റമുണ്ടായേക്കുമെന്നാണ് വിവരം. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനും പദ്ധതിയുണ്ട്. അതേ സമയം വർഷങ്ങളായി തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ സർവീസുകൾ നെടുങ്കണ്ടത്തേക്ക്‌ ലാഭകരമായി സർവീസ് നടത്തുന്നുണ്ട്‌. കമ്പംമെട്ട് വഴി ഏഴും ബോഡിമെട്ട് വഴി അഞ്ചും സർവീസുകളാണ് ദിനംപ്രതി തമിഴ്നാട് നെടുങ്കണ്ടത്തേക്ക്‌ നടത്തുന്നത്.

English Summary:

Nedumkandam to Kambam KSRTC Bus Service: KSRTC has introduced a new bus route connecting Nedumkandam in Kerala to Kambam in Tamil Nadu, offering multiple daily departures. The service also includes a connecting route to Kattappana.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com