വാഴ മുതൽ വള്ളിക്കാച്ചിൽ വരെ; വീടിനു ചുറ്റും വൈവിധ്യം വിളയിച്ച് ഉണ്ണിക്കൃഷ്ണൻ

Mail This Article
കാർഷികവിളകളാണ്. വാഴ, കമുക്, തെങ്ങ്, വ്യത്യസ്ത ബീൻസുകൾ, പാഷൻ ഫ്രൂട്ട്, ചേമ്പ്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കാച്ചിൽ വർഗങ്ങൾ തുടങ്ങിയവയാണ് വീടിനു ചുറ്റുമായി കൃഷി ചെയ്തിരിക്കുന്നത്.ഇപ്പോൾ വള്ളിക്കാച്ചിൽ ആണ് വിളവെടുപ്പ് നടത്തുന്നത്. മണ്ണിന്റെ അടിയിൽ കാച്ചിൽ കിഴങ്ങ് ഉണ്ടാകുകയും മുകളിൽ വള്ളിയിൽ ചെറിയ കിഴങ്ങ് കായ്ക്കുകയും ചെയ്യും എന്നതാണ് വള്ളിക്കാച്ചിലിന്റെ പ്രത്യേകത. കാച്ചിൽ നട്ട് 10 മാസത്തിൽ വിളവെത്തും. ഒരു വർഷം വരെ കിഴങ്ങ് ലഭ്യമാകും. വള്ളിയിൽ രണ്ടുമാസം മാത്രമാണ് കിഴങ്ങ് ഉണ്ടാകുന്നത്.
കുടിയേറ്റ കർഷകനായ ഉണ്ണിക്കൃഷ്ണൻ നായർ കാന്തല്ലൂർ എൻഎസ്എസ് കരയോഗം പ്രസിഡന്റും കോവിൽക്കടവിൽ പ്രവർത്തിക്കുന്ന ഹൈറേഞ്ച് കോമൺ വെൽഫെയർ മിൽക് സൊസൈറ്റിയുടെ പ്രസിഡന്റുമാണ്. പൊതുപ്രവർത്തനത്തിലും സജീവമായ ഇദ്ദേഹം ദിവസവും സമയം കിട്ടുമ്പോഴെല്ലാം കൃഷി പരിപാലനത്തിൽ ഏർപ്പെടും. സഹായവുമായി ഭാര്യ വത്സലയും കൂടെയുണ്ട്. വീട്ടുപയോഗത്തിന് സ്വന്തമായി വിളയിക്കുന്ന കൃഷി വിളകളാണ് ഉപയോഗിക്കുന്നത്. ജൈവരീതിയിൽ ഉൽപാദിപ്പിക്കുന്ന വിളകൾ വിൽക്കുന്നുമുണ്ട്.