റിപ്പബ്ലിക് ദിന പരേഡിൽ എൻഎസ്എസ് സംഘത്തെ നയിക്കുന്നത് കന്യാസ്ത്രീ

Mail This Article
×
തൊടുപുഴ ∙ ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽ നിന്നുള്ള നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) സംഘത്തെ നയിക്കുന്നതു കർമലീത്താ (സിഎംസി) സന്യാസിനീസമൂഹാംഗമായ പ്രഫ. സിസ്റ്റർ നോയൽ റോസ്. തൊടുപുഴ ന്യൂമാൻ കോളജിലെ മലയാളം വിഭാഗം അധ്യാപികയാണു സിസ്റ്റർ നോയൽ. എറണാകുളം കാലടി താന്നിപ്പുഴ സ്വദേശിനി. മൂവാറ്റുപുഴ നിർമല കോളജിലെ 15 വർഷത്തെ അധ്യാപനത്തിനു ശേഷം 2022ൽ ആണു ന്യൂമാനിൽ എത്തുന്നത്.
2020 മുതൽ എൻഎസ്എസിൽ സജീവം. സംസ്ഥാനത്തെ മൂവായിരത്തോളം പ്രോഗ്രാം ഓഫിസർമാരിൽ നിന്നാണു സിസ്റ്റർ നോയൽ റോസിനെ ലീഡറായി തിരഞ്ഞെടുത്തത്. രണ്ടു തവണ എംജി യൂണിവേഴ്സിറ്റിയിലെ മികച്ച പ്രോഗ്രാം ഓഫിസർക്കുള്ള പുരസ്കാരം നേടി. എൻഎസ്എസിന്റെ 12 അംഗ വൊളന്റിയർ സംഘമാണു കേരളത്തിൽനിന്നു പരേഡിൽ പങ്കെടുക്കുക. സംഘം നിലവിൽ ഡൽഹിയിൽ പരിശീലനത്തിലാണ്.
English Summary:
Kerala NSS leads Republic Day Parade; Sister Noel Rose, a Malayalam professor, heads the 12-member team representing the state in Delhi after being selected from nearly three thousand program officers. Her dedication to the National Service Scheme and impressive achievements have earned her this prestigious role.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.